/sathyam/media/media_files/2025/08/25/rahul-mankoottathil-3-2025-08-25-20-07-32.jpg)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ചെയ്തത് ഗുരുതര കുറ്റങ്ങളാണെന്ന് തെളിവുകളിൽ നിന്ന് വ്യക്തമാണെന്ന് മുൻകൂർ ജാമ്യം നിഷേധിച്ച ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ജാമ്യം നൽകാൻ കഴിയാത്ത അത്രയും അതിശക്തമായ തെളിവുകൾ ആണ്
ആണ് പ്രതിക്കെതിരെ ഉണ്ടായിരുന്നതെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. രാഹുല്‍ ചെയ്ത കുറ്റ കൃത്യങ്ങളെ ഉഭയ സമ്മത പ്രകാരമുളള ശാരീരിക ബന്ധം എന്ന നിലയില്‍ ലഘൂകരിച്ച് കാണാനാവില്ല.
ഔദ്യോഗിക പദവിയിലുളള പ്രതിക്ക് ജാമ്യം നല്‍കിയാല്‍ നിലവിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്ന ആശങ്കയും കോടതി വ്യക്തമാക്കി.
പൊതുപ്രവർത്തകൻ എന്ന നിലയിൽ ആണ് യുവതി പ്രതിയോട് സഹായം തേടിയെത്തിയത്. അത് കൊണ്ട് തന്നെ അധികാരം ഇവിടെ ബന്ധത്തിനും, ഭീഷണിക്കും കാരണമായിട്ടുണ്ട്.
പ്രതിയുടെ സൈര്യവിഹാരം തെളിവുകൾ അട്ടിമറിക്കപ്പെടാനും അതുവഴി ഇരയുടെ ജീവന് തന്നെ ഭീഷണി ആയി മാറുകയും ചെയ്യും.
പ്രതിയെ ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നതിന്
നിലവിൽ തന്നെ ശബ്ദിക്കുന്ന തെളിവ് ഉണ്ട്. പ്രതി താമസിച്ചിരുന്ന ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിലവിൽ മായ്ച്ച നിലയിൽ എന്ന് വാർത്തകൾ പുറത്ത് വരുന്നു.
പ്രതി ഉന്നത സ്വാധീനം ഉള്ളവനും, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ചരിത്രം ഉള്ളയാളുമാണ്. സൈബർ ലിഞ്ചിംഗിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കാനും, വേണ്ടി വന്നാൽ പി.ആർ സംഘങ്ങളെ ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്താൻ സാധ്യതയുമുണ്ട്.
തെളിവ് ശേഖരണം പൂർത്തിയാകും വരെയോ ഇരകളെയും സാക്ഷികളെയും കണ്ടെത്തി രഹസ്യമൊഴി രേഖപ്പെടുത്തുന്നത് വരയോ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടത് കേസിൻ്റെ മെറിറ്റിന് അത്യന്താപേക്ഷിതമാണ്. ഇതായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പുറത്ത് വന്ന തെളിവുകൾ പ്രകാരം തന്നെ ഈ കേസിൽ പ്രഥമദൃഷ്ട്യാ കുറ്റം ഉണ്ട്. ലൈംഗിക ബന്ധം നടന്നത് മാർച്ചിൽ ആണെന്നത് പുറത്തായ ചാറ്റിൽ നിന്ന് വ്യക്തം ആണ്. പെൺകുട്ടി ഗർഭം ധരിക്കുന്നത് ഏപ്രിൽ മാസത്തിലും , നിയമവിരുദ്ധ ഗർഭഛിദ്ര മരുന്ന് നിർബന്ധിച്ച് കഴിപ്പിക്കുന്നത് മെയ് 30 നാണ്.
മാർച്ച് മാസത്തിൽ പ്രതി തൻ്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ ഭാഗമായി ഏതാണ്ട് പൂർണ്ണ ദിവസവും തലസ്ഥാനത്ത് ഉണ്ടായിരുന്നു. പ്രസ്തുത സമയത്ത് ജോലിയുടെ ഭാഗമായി ഇരയും തലസ്ഥാനത്ത് ഉണ്ടായിരുന്നു.
ഈ ദിവസങ്ങളിൽ ഒന്നും ഇരയും ഇരയുടെ നിയമപരമായ ഭർത്താവ് ആയ യുവാവും പരസ്പരം കണ്ടു എന്ന് സ്ഥാപിക്കാൻ സ്ഥാപിതമായ തെളിവുകൾ ഇല്ല. അത് കൊണ്ട് തന്നെ ഗർഭത്തിന് ഉത്തരവാദി താൻ അല്ല എന്ന പ്രതിയുടെ വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല.
മെയ് 30ന് പ്രതിയുടെ നിർദ്ദേശാനുസരണം പ്രതിയുടെ സുഹൃത്ത് ബാംഗ്ലൂരിൽ നിന്ന് മരുന്ന് എത്തിച്ചു എന്നതിന് ടെലഫോൺ രേഖകൾ തെളിവാണ്. പ്രസ്തുത ദിവസത്തിന് മുൻപുള്ള പ്രതിയുടെ സുഹൃത്തിൻ്റെ യാത്രാപഥം ഇത് സാക്ഷപ്പെടുത്തുന്നു.
ഇരയും പ്രതിയുടെ സുഹൃത്തും ഒരേ ടവർ ലൊക്കേഷന് കീഴിൽ ഉള്ളപ്പോൾ പ്രതി ഇരുവരേയും മാറി മാറി വിളിച്ചതിന് തെളിവുകൾ ഉണ്ട്.
മെയ് 30 ന് ശേഷം ഗുരുതര ആരോഗ്യ - മാനസിക പ്രശ്നങ്ങൾ നേരിട്ട യുവതി ആശുപത്രിയിൽ ചികിൽസ തേടിയതിന് തെളിവുകൾ ഉണ്ട്.
മെഡിക്കൽ പ്ലാക്ടീഷനറുടെ സാങ്കേതിക വൈദഗ്ദ്യം വേണ്ട അബോർഷൻ തികച്ചും അശാസ്ത്രീയമായി നടത്തിയതിന് ഡോക്ടർ ഇരയെ വഴക്ക് പറഞ്ഞു എന്ന് ഇര നിലവിൽ പോലീസിന് നൽകി.
ഈ സാഹചര്യങ്ങൾ ആകെ പരിഗണിക്കുമ്പോൾ പ്രതിയുടെ കസ്റ്റോഡിയിൽ ഇൻട്രോഗേഷൻ, തെളിവ് റിക്കവറി എന്നീവ വേണ്ടതുണ്ട്.
ഒന്നാം പ്രതിയെ പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഫ്ലാറ്റുകളിൽ കൊണ്ട് പോയി ബലാത്സംഗം നടന്ന മുറി, അന്ന് ധരിച്ച വസ്ത്രങ്ങൾ, കിടക്കയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് എന്നീവ കണ്ടെടുകേണ്ടതുണ്ട്.
ഇതിന് പ്രതിയെ റിമാൻഡ് ചെയ്ത ശേഷം കസ്റ്റഡി അത്യന്താപേക്ഷിതം ആണ് . കൂടാതെ പ്രതിയുടെ ഇംപൊട്ടൻൻസി ടെസ്റ്റ് വേണ്ടതുണ്ട്. നഗ്ന ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച കേസിലെ പ്രധാന തെളിവ് ആയ ഫോൺ കണ്ടെത്തണം.
ആ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കോപ്പി ചെയ്തിട്ടുണ്ടോ ? ഉണ്ടെങ്കിൽ എങ്ങനെ എന്ന് ഫോൺ കണ്ടെത്തിയാൽ ബോധ്യപ്പെടും. കൂടാതെ ചാറ്റുകളുടെ ആധികാരികത ഉറപ്പിക്കാൻ മറ്റ് ഇതര ശാസ്ത്രീയ പരിശോധകൾക്ക് വേണ്ടി പ്രതിയുടെയും ഇതര പ്രതികളുടെയും ഫോണുകൾ ആവശ്യമുണ്ട്.
പ്രതിയുടെ വീടുകൾ / ഫ്ലാറ്റുകൾ , ഓഫീസുകൾ , സുഹൃത്തുക്കളുടെ വീടുകൾ എന്നീവ ബിഎൻഎൻഎസ് പ്രകാരം പരിശോധിച്ച് റിക്കവറി വേണ്ടതുണ്ട്.
കൂടാതെ പ്രതിക്ക് വേണ്ടി ഗർദഛിദ്ര മരുന്ന് നിയമ വിരുദ്ധ മാർഗ്ഗത്തിലൂടെ കൈവശപ്പെടുത്തുകയും കാറിൽ തൻ്റെ സീറ്റിന് അടുത്തിരുത്തി കഴിപ്പിക്കുകയും ചെയ്ത പ്രതിയുടെ സുഹൃത്തായ വ്യക്തിയെ ഇര തിരിച്ചറിയാൻ തിരിച്ചറിയൽ പരേഡ് ആവശ്യമാണ്.
മറ്റൊരു യുവതി കൂടി പരാതി നൽകിയ പശ്ചാത്തലത്തിൽ പ്രതി ലൈംഗിക വൈകൃത സ്വഭാവം ഉള്ള സ്ഥിരം കുറ്റവാളി ആണ് എന്ന് വ്യക്തം. പ്രതിയുടെ സ്വാധീനശേഷി മൂലം ഇനിയും പരാതി നൽകാൻ മടിച്ച് നിൽക്കുന്ന രണ്ട് യുവതികൾ ഉണ്ടെന്ന് മാധ്യമ വാർത്തകൾ വരുന്നുണ്ട്.
ഒരു കേസിൽ ഗർഭശ്ചിദ്രവും മറ്റൊരു കേസിൽ പോക്സോ പ്രകാരവും കുറ്റം നടന്നു എന്നും മാധ്യമ ആക്ഷേപം ഉണ്ട്. ഇതര ഇരകളെ കണ്ടെത്താൻ കൂടി കസ്റ്റോഡിയിൽ ഇൻട്രോഗേഷൻ അനിവാര്യമാണ്.
ഇത്രയും പ്രഥമദൃഷ്ട്യാ തെളിവുകൾ ഉള്ളപ്പോൾ പ്രതിക്ക് ജാമ്യം ലഭിക്കുന്നത് നീതിപൂർവ്വമായ കേസന്വേഷണതിനും വിചാരണക്കും വിഘാതമാവും- പ്രോസിക്യൂഷന്റെ ഈ വാദമാണ് കോടതി അംഗീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us