ഇലക്ഷൻ ബോംബായി രാഹുലിനെ അറസ്റ്റ് ചെയ്യുമോ ? ബാംഗ്ലൂരിലെ പെൺകുട്ടിയുടെ കേസിൽ മുൻകൂർ ജാമ്യം തള്ളിയാൽ അറസ്റ്റിനൊരുങ്ങി എസ്.ഐ.ടി. ഏഴ് വടക്കൻ ജില്ലകളിലെ തിരഞ്ഞെടുപ്പിൽ നിർണായകമാവുക രാഹുലോ ? ശരീരമാകെ മുറിവേൽപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി. വീട്ടിലെത്തി ബഹളം വച്ചെന്നും ബലാത്സംഗത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നും വെളിപ്പെടുത്തൽ. രാഹുൽ മാങ്കൂട്ടത്തിലിന് നാളെ നിർണായകം

New Update
rahul mankoottathil-8

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് നാളെ നിർണായക ദിവസമാണ്. ബംഗളുരുവിലെ
23 കാരിയുടെ പീഡനപരാതിയിലെടുത്ത കേസിൽ നാളെയാണ് മുൻകൂർ ജാമ്യഹർജിയിൽ കോടതി വിധിപറയുക. 

Advertisment

യുവതിയുടെ അതിശക്തമായ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഈ കേസിൽ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.


മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ രണ്ടാം കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിയും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം വരാനിരിക്കെ, ഇലക്ഷൻ ബോംബായി രാഹുലിനെ അറസ്റ്റ് ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


രാഹുലിന് കുരുക്കായി മാറാവുന്ന മൊഴിയാണ് 23കാരി നൽകിയിട്ടുള്ളത്.  ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും  ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അതിക്രമമെന്നുമാണ് രാഹുലിനെതിരായ മൊഴി.

തനിക്ക് ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടു. മാങ്കൂട്ടത്തിലിനെതിരെ അതിശക്തമായ മൊഴിയുള്ളപ്പോൾ മുൻകൂർ ജാമ്യം കിട്ടാനിടയില്ലെന്ന് നിയമവിദ്ഗ്ധർ അഭിപ്രായപ്പെടുന്നു.

വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയത് ചോദ്യംചെയ്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ തന്റെ വീട്ടിലെത്തി ബഹളം വച്ചെന്നും പരാതിക്കാരി മൊഴി നൽകി. ബലാത്സംഗത്തിന് ശേഷമാണ് വിവാഹ വാഗ്ദാനത്തിൽ നിന്ന് രാഹുൽ പിന്മാറിയത്.


യുവതിയെ രാഹുൽ ആദ്യം വിവാഹം ആലോചിച്ചിരുന്നുവെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. അദ്ദേഹം യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെയാണ് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത്.


കേരളത്തിന് പുറത്തായിരുന്ന യുവതി വീട്ടിലേക്ക് വരുന്ന സമയത്ത് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് അറിയിച്ച് അവരെ ഹോംസ്‌റ്റേയിൽ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് മൊഴി. എ.ഐ.ജി  പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

ഇത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.  തിരുവനന്തപുരത്തെ യുവതിയുടെ പരാതിയിലെടുത്ത കേസിൽ 15 വരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.


വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്ന് യുവതിയുടെ മൊഴിയിലുണ്ട്. സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി.


ശേഷം വീടിനടുത്ത് കാറിൽ കൊണ്ടിറക്കിയതും രാഹുലാണ്. പിന്നീട് വിവാഹം ചെയ്യാനാവില്ല എന്നറിയിച്ചു. മാനസികമായും ശാരീരികമായും തകർന്നു പോയി. ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു.

ഫോൺ എടുക്കാത്തതിന് അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായെത്തി കൂടെ ചെല്ലാൻ പലവട്ടം ആവശ്യപ്പെട്ടു. രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ട് പോകാൻ പേടിയാണെന്നും യുവതിയുടെ മൊഴിയിലുണ്ട്.

കെ.പി.സി.സി പ്രസിഡന്റിന് യുവതി ഇ-മെയിലായി നൽകിയ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. പൊലീസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാ സാഹചര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെ.പി.സി.സി പ്രസിഡന്റിന് ഇ-മെയിലിൽ പരാതി അയച്ചതിൽ ദുരൂഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. 

2023ൽ ഏതോ ഒരു ഹോംസ്‌റ്റേയിൽ വച്ച് പീഡനം നടന്നു എന്നാണ് ആരോപണമെന്നും പരാതി അവ്യക്തമാണെന്നും വാദിച്ചു. പരാതി യാഥാർത്ഥ്യമാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

Advertisment