/sathyam/media/media_files/2025/12/11/rahul-mankoo-2025-12-11-20-47-02.jpg)
പാലക്കാട്: 15 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാൻ പാലക്കാടെത്തിയ പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ ജനങ്ങൾ സ്വീകരിച്ചത് കൂക്കിവിളികളോടെ.
രാഹുൽ എത്തിയ കാറിൽ കോഴിയുടെ ചിത്രം പതിപ്പിച്ച് ഇടത് പ്രവർത്തകരും പ്രതിഷേധിച്ചു. രാഹുലിന് സംരക്ഷണമൊരുക്കിയവർ ബൊക്കയുമായി സ്വീകരിക്കാനെത്തിയെങ്കിലും പ്രതിഷേധത്തിന് കുറവുണ്ടായില്ല.
/sathyam/media/post_attachments/h-upload/2025/12/11/2747709-rahul-11122025-393170.webp)
പാലക്കാട് കുന്നത്തൂർമൂട് ബൂത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വോട്ടിട്ടതിന് ശേഷം എം എൽ എ ഓഫീസിലേക്ക് പോയ രാഹുൽ അവിടെയും പ്രതിഷേധം നേരിട്ടു. ഇവിടെ മാധ്യമങ്ങളെ കണ്ടെങ്കിലും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പലതിനും രാഹുലിന് മറുപടിയില്ലായിരുന്നു.
പറയാനുള്ളത് പറഞ്ഞെന്നും ഇനി കോടതി തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ നിയമപരമായി നേരിടുമെന്ന ഒറ്റ മറുപടിയിൽ രാഹുൽ ഒതുക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us