New Update
/sathyam/media/media_files/2025/12/15/3e525741-3d51-4453-bf90-5f5b3dcf07b5-2025-12-15-21-59-21.jpg)
ചെറുവള്ളി: ബലാത്സംഗ കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കവെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ഥിച്ചു.
Advertisment
ഇന്നു രാത്രി ഏഴോടെയാണു രാഹുല്‍ മാങ്കൂട്ടത്തില്‍ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തിയത്.
ക്ഷേത്രത്തിലെത്തിയ രാഹുല്‍ പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റു ഉപദേവാലയങ്ങളിലും ദര്‍ശനം നടത്തി വഴിപാടുകള്‍ക്കുശേഷം ജഡ്ജിയമ്മാവന്‍ നടയില്‍ അടവഴിപാടും നടത്തിയാണു മടങ്ങിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവന്‍ കോവിലില്‍ കേസുകളില്‍ പെടുന്നവര്‍ വഴിപാട് നടത്താനെത്താറുണ്ട്. മുന്‍പ് ദിലീപ്, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us