/sathyam/media/media_files/2025/12/02/rahul-mankoottathil-8-2025-12-02-17-07-45.jpg)
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദത്തിന്റെ കേന്ദ്ര ബിന്ദു ആയിരുന്ന ഹോട്ടലില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പീഡന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ആശുപത്രിക്ക് സമീപമുള്ള കെ.പി.എം ഹോട്ടലിലെ 2002-ാം നമ്പര്‍ മുറിയില്‍ നിന്നാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.
വിവരം ചോര്‍ന്ന് രക്ഷപെടാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ രഹസ്യമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
ഹോട്ടലിലെ റിസപ്ഷന്‍ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്ത ശേഷമാണ് അന്വേഷണസംഘം രാഹുലിനെ പിടികൂടിയത്. 2002-ാം നമ്പര്‍ മുറിയുടെ മാറ്റ തക്കോല്‍ പിടിച്ചെടുത്തശേഷമാണ് പൊലീസ് നീക്കം ആരംഭിച്ചത്. തുടക്കത്തില്‍ കസ്റ്റഡിയെ എതിര്‍ക്കാന്‍ രാഹുല്‍ ശ്രമിച്ചെങ്കിലും പിന്നീട് വഴങ്ങി.
/filters:format(webp)/sathyam/media/media_files/2025/12/10/rahul-mankoottathil-10-2025-12-10-16-06-28.jpg)
15 മിനിട്ടുകൊണ്ട് നടപടി അവസാനിപ്പിച്ച് രാഹുലുമായി പൊലീസ് പത്തനംതിട്ടക്ക് യാത്ര തിരിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലില്‍ വെച്ചാണ് ഒരു വര്‍ഷത്തിനിപ്പുറം രാഹുലിനെ പൊലീസ് പിടിച്ചത് എന്നതാണ് ശ്രദ്ധേയം.
നീലപ്പെട്ടി വിവാദം അരങ്ങേറിയത് അര്‍ധരാത്രി ആയിരുന്നെങ്കില്‍ രാഹുലിന്റെ കസ്റ്റഡി പാതിരാത്രിയിലാണ് നടന്നത്. എന്നാല്‍ ഇത്തവണ മാധ്യമങ്ങളോ രാഹുലിന്റെ സംഘമോ ആരും ഒന്നും അറിഞ്ഞില്ലെന്ന് മാത്രം. അതീവ രഹസ്യമായിട്ടായിരുന്നു രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ നീല ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നു എന്നായിരുന്നു അന്നത്തെ ആരോപണം. ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സി.പി.എം. നേതാക്കളുടെ പരാതിയില്‍ പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സിസിടിവികളും പരിശോധിക്കുകയും ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങള്‍ സി.പി.എം കേന്ദ്രങ്ങളും പുറത്തുവിട്ടിരുന്നു. ബാഗില്‍ കള്ളപ്പണമാണ് എന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം.
എന്നാല്‍ തെളിവ് സംഘടിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് ആയില്ല. ബാഗില്‍ പണം എത്തിച്ചതിനും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വിവാദം തിരിച്ചടിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
എന്നാല്‍ അതേ കെപിഎം റീജന്‍സിയിലെ 2002 മുറിയില്‍ നിന്ന് തന്നെയാണ് പൊലീസ് അതീവ രഹസ്യമായി ഇന്ന് പുലര്‍ച്ചെ രാഹുലിനെ പിടികൂടിയത്. ഒരാഴ്ച മുമ്പ് ലഭിച്ച പരാതിയില്‍ പ്രത്യേക അന്വേഷണസംഘം പാലക്കാട്ട് നിരീക്ഷണം തുടര്‍ന്നിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.
/filters:format(webp)/sathyam/media/media_files/lYPuFxe6gmhC9KRamCip.jpg)
12.10 വരെ രാഹുലിന്റെ കൂടെ സഹായികളും പേഴ്‌സണല്‍ സ്റ്റാഫും ഉണ്ടായിരുന്നു പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ പോയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അന്വേഷണസംഘം ഹോട്ടലിലെത്തിയത്. രണ്ടു വാഹനങ്ങളിലായി എട്ടംഗ പൊലീസ് സംഘമാണ് എത്തിയത്. എത്തിയപാടെ ഹോട്ടല്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് രാഹുലിന്റെ മുറിയിലേക്ക് പോയി.
2002-ാം നമ്പര്‍ മുറിയില്‍ കൊട്ടി വിളിച്ചപ്പോള്‍ തുറന്നു. പൊലീസിനെ കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് അത് പുറത്ത് കാണിക്കാതെയായിരുന്നു രാഹുലിന്റെ ഇടപെടല്‍. കൂടെ വരാന്‍ വിസമ്മതം പറഞ്ഞ രാഹുല്‍ അഭിഭാഷകനോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു.
അന്വേഷണ സംഘത്തോട് സഹകരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് പരാതികളില്‍ നിന്ന് അറസ്റ്റ് ചെയ്യാതെ രക്ഷപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്നാം പരാതിയില്‍ വീണു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us