/sathyam/media/media_files/2025/11/28/rahul-mankoottathil-7-2025-11-28-19-45-37.jpg)
പത്തനംതിട്ട: ഒന്നിലധികം ലൈംഗിക പരീഡന പരാതിയില്‍ ഉള്‍പ്പെട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മൂന്നാമത്തെ പരാതി.
ഇപ്പോള്‍ വിദേശത്തുള്ള യുവതി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്.
/filters:format(webp)/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് യുവതി രാഹുലിനെ പരിചയപ്പെട്ടത്. വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്ന സമയത്തായിരുന്നു ഈ പരിചയം ഉടലെടുത്തത്. രാഹുല്‍ താനുമായി പ്രണയത്തിലാവുകയും തന്റെ വിവാഹബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് രാഹുല്‍ ഉറപ്പു നല്‍കിയിരുന്നതായും മൊഴിയില്‍ യുവതി ആരോപിക്കുന്നുണ്ട്.
തുടര്‍ന്ന് ബന്ധത്തില്‍ താന്‍ ഉറച്ച് നില്‍ക്കണമെങ്കില്‍ ഒരു കുഞ്ഞ് വേണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചിരുന്നു. കുഞ്ഞുണ്ടായാല്‍ വീട്ടുകാര്‍ വിവാഹത്തിന് പെട്ടെന്ന് സമ്മതിക്കുമെന്ന് അദ്ദേഹം വിശ്വസിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയമായതിനാലും പൊതുപ്രവര്‍ത്തകനായതിനാലും പൊതുവിടങ്ങളില്‍ വെച്ച് കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാഹുല്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി.
മുറിയില്‍ എത്തിയ ഉടനെ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ക്രൂരമായി കടന്നാക്രമിച്ചുവെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്തു. ദേഹത്ത് പലയിടത്തും മുറിവുകളുണ്ടായി. ഓവുലേഷന്‍ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ക്രൂരമായി ബലാത്സംഗം ചെയ്തു.
പിന്നീട് താന്‍ ഗര്‍ഭിണിയായെന്ന് അറിയിച്ചപ്പോള്‍ രാഹുലിന്റെ പെരുമാറ്റം മാറിയെന്ന് യുവതി ആരോപിക്കുന്നു. തന്നെ അസഭ്യം പറയുകയും കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് ആക്ഷേപിക്കുകയും ചെയ്തു. ഈ അപമാനം സഹിക്കാനാവാതെയാണ് ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധനയ്ക്ക് താന്‍ തയ്യാറായത്.
/filters:format(webp)/sathyam/media/media_files/2025/11/27/rahul-mankoottathil-4-2025-11-27-19-35-37.jpg)
രാഹുലിന്റെ ഭാഗത്തുനിന്ന് ഗര്‍ഭഛിദ്രത്തിനായി വലിയ സമ്മര്‍ദ്ദമുണ്ടായി. സ്ലട്ട് ഷേമിങ്ങിനും ഭീഷണികള്‍ക്കും ഇരയായതോടെ കടുത്ത മാനസിക-ശാരീരിക പ്രയാസങ്ങള്‍ക്കിടെ ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നു. ഈ വിവരം അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ രാഹുല്‍ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തതായും ഇമെയിലുകള്‍ക്ക് മറുപടി നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us