/sathyam/media/media_files/2025/11/28/rahul-mankoottathil-7-2025-11-28-19-45-37.jpg)
ആലപ്പുഴ: ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജയിൽജീവിതം ആരംഭിച്ചത് സാധാരണ തടവുകാരുടെ ചട്ടങ്ങളോടെയായിരുന്നു. എംഎൽഎ എന്ന പദവിയിൽ പ്രത്യേക സൗകര്യങ്ങൾ ഉറപ്പാക്കുന്നില്ലെന്നതാണ് ജയിൽ അധികൃതരുടെ നിലപാട്.
അതിന്റെ ഭാഗമായി, മാവേലിക്കര സബ് ജയിലിലെ സെൽ നമ്പർ മൂന്നിൽ രാഹുല്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. സഹതടവുകാർ ഇല്ലാത്ത ഒറ്റ സെൽ അനുവദിച്ചത് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ്.
സെല്ലിനുള്ളിൽ ഒരുക്കിയിരിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ്. നിലത്ത് പായ വിരിച്ച് കിടക്കാനുള്ള സംവിധാനമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. ആരോഗ്യപരമായ ആവശ്യങ്ങൾ ഡോക്ടർമാർ നിർദേശിച്ചാൽ മാത്രമേ കട്ടിൽ ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങൾ അനുവദിക്കൂ.
ജയിൽ ദിനചര്യയും സാധാരണ രീതിയിലാണ്. ഞായറാഴ്ചകളിൽ രാത്രി പ്രത്യേക ഭക്ഷണം ഇല്ല. ചോറ് അല്ലെങ്കിൽ ചപ്പാത്തിക്കൊപ്പം തോരനും രസവുമാണ് അത്താഴം.
/sathyam/media/post_attachments/wp-content/uploads/2026/01/Rahul-Mamkootathil-512601.jpg)
തിങ്കളാഴ്ച പ്രഭാതഭക്ഷണമായി ഉപ്പുമാവും കടല കറിയുമാണ് ലഭിക്കുക. ഭക്ഷണകാര്യങ്ങളിൽ പോലും പ്രത്യേക ഇളവുകളില്ലെന്ന് ചുരുക്കം.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുന്നതാണ് രീതി.
എന്നാൽ ആശുപത്രിയിൽ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന പൂർത്തിയാക്കിയത്.
/sathyam/media/post_attachments/content/dam/mm/mnews/news/kerala/images/2024/1/18/rahul-two-520880.jpg)
ഇതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും അനിവാര്യമാണെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. അതേസമയം, രാഹുല്‍ സമർപ്പിച്ച ജാമ്യഹർജിയും തിങ്കളാഴ്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് ഇടയാക്കിയ കേസിൽ, നിയമനടപടികൾ ഓരോ ഘട്ടവും നിർണായകമാകുമ്പോൾ ജയിൽചട്ടങ്ങൾക്കുള്ളിൽ ആരംഭിച്ച ഈ ദിനങ്ങൾ രാഹുലിന്റെ ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വവും കൂടുതൽ ശക്തമാക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us