New Update
/sathyam/media/media_files/2025/08/22/sfi-palakkad-2025-08-22-20-34-37.jpg)
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലേക്ക് ഓടിയെത്തി.
Advertisment
ബാരിക്കേഡ് വച്ചതിനു 500 മീറ്റര്‍ അകലെയായിരുന്നു രാഹുലിന്റെ ഓഫീസ്. അടച്ചിട്ട ഗേറ്റിനു മുന്നില്‍നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ജീവനക്കാര്‍ സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നു.
ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിനൊപ്പം പല കോണില്‍നിന്നും സമാന ആരോപണങ്ങളുയര്‍ന്നതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.