വിവാദങ്ങളെത്തുടർന്ന് മാറിനിന്ന രാഹുൽ മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സജീവമാക്കാൻ കോൺഗ്രസ് നീക്കം. ഷാഫി പറമ്പിൽ പാലക്കാട് എത്തി എ ഗ്രൂപ്പ് യോഗം ചേർന്നു. ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും വേദികളിലൂടെ രാഹുലിനെ രംഗത്തിറക്കാൻ നീക്കം

New Update
shafi parambil rahul mankoottathil

പാലക്കാട്: വിവാദങ്ങളെത്തുടർന്ന് മാറിനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ വീണ്ടും മണ്ഡലത്തിൽ സജീവമാക്കാൻ കോൺഗ്രസ്സ് നീക്കമാരംഭിച്ചു.

Advertisment

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം. രാഹുൽ കൂടുതൽ കാലം മണ്ഡലത്തിൽനിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിക്ക് പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയാണ് തീരുമാനം.


ആരോപണങ്ങൾക്ക് ശേഷം ആദ്യമായാണ് ഷാഫി പറമ്പിൽ പാലക്കാട് എത്തിയത്. നഗരത്തിലെത്തി കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിൽ എ ഗ്രൂപ്പ് യോഗം ചേർന്നു.


ഔദ്യോഗിക പരിപാടികളിൽ രാഹുൽ പങ്കെടുക്കുകയാണെങ്കിൽ ശക്തമായ പ്രതിഷേധം ഉയരാനിടയുണ്ടെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

അതിനാൽ, ക്ലബ്ബുകളുടെയും വിവിധ അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുപ്പിച്ച് രാഹുലിനെ മണ്ഡലത്തിൽ സജീവമാക്കുക എന്നതാണ് പദ്ധതി.

രാഹുലിനെ തള്ളിപ്പറയേണ്ട സാഹചര്യമില്ലെന്നും, കേസുകളും നടപടികളും നിയമപരമായി നേരിടാനാകും എന്നും യോഗത്തിൽ തീരുമാനമായി. നിലവിൽ ബി.ജെ.പി.യും സി.പി.എമ്മും രാഹുലിനെതിരെ പാലക്കാട് ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്.

Advertisment