New Update
/sathyam/media/media_files/2025/08/23/rahul-mankoottathil-3-2025-08-23-20-39-07.jpg)
പത്തനംതിട്ട: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ അന്വേഷണം ശക്തമാകുന്നു. കേസുമായി ബന്ധപ്പെട്ട് അടൂരിൽ ക്രൈംബ്രാഞ്ച് വ്യാപക പരിശോധന ആരംഭിച്ചു.
Advertisment
രാഹുലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. ഇതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ അടുത്ത അനുയായിയും കെഎസ്‌യു ജില്ലാ സെക്രട്ടറിയുമായ നുബിൻ ബിനുവിന്റെ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
ക്രൈംബ്രാഞ്ച് സംഘം നേരിട്ട് വീട്ടിലെത്തി ഫോൺ കൈപ്പറ്റുകയായിരുന്നു. അതേസമയം, മറ്റു രണ്ടു പ്രവർത്തകരുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ കേസ് രാഹുലിനും അനുയായികൾക്കും ഗുരുതര പ്രതിസന്ധിയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.