New Update
/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
പത്തനംതിട്ട: അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി. കെപിഎംഎസ് കുളനട യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മാറ്റം വരുത്തിയത്.
Advertisment
ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായി ആദ്യം രാഹുലിനെ തന്നെ നിശ്ചയിച്ചിരുന്നതും, അദ്ദേഹത്തിന്റെ പേരോടെ പോസ്റ്ററുകൾ അച്ചടിച്ച് പ്രചരിപ്പിച്ചതുമാണ്.
എന്നാൽ പിന്നീട് തീരുമാനം മാറ്റി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനാക്കി. രാഹുലിനെ ഒഴിവാക്കിയ നടപടിക്ക് പിന്നിൽ പുതിയതായി ഉയർന്ന വിവാദങ്ങളാണ് കാരണമെന്നാണ് സൂചന.