രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങള്‍. സുഹൃത്തായ ജോബി ജോസഫ് വഴി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്തിന് എന്ന് രാഹുല്‍ മറുപടി പറയേണ്ടിവരും. സൗഹൃദംകാരണം കൊടുത്തതാണെന്നു വാദിച്ചാല്‍ അതും നിലനില്‍ക്കില്ല. പരമാവധി ഏഴാഴ്ചയ്ക്കകം കഴിക്കാവുന്ന ഗുളികകളാണ് 3 മാസം ഗര്‍ഭിണിയായിരിക്കെ യുവതി കഴിച്ചത്

താന്‍ വിവാഹബന്ധമൊഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതിയുടെ മൊഴി. മാനസികമായി തകര്‍ന്ന തന്നെ ആശ്വസിപ്പിക്കാനെത്തി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലായെന്നും യുവതി പറയുന്നു.

New Update
rahul mankoottathil-4
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനു കുരുക്കായി ജാമ്യാപേക്ഷയിലെ വാദങ്ങള്‍.

Advertisment

അതിജീവിതയുമായി പലതവണ ലൈംഗിക ബന്ധമുണ്ടായെന്നും തന്റെ ഫോണ്‍ കോളുകള്‍, ചാറ്റുകള്‍ എന്നിവ യുവതി റെക്കോഡ് ചെയ്ത് സൂക്ഷിച്ചെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഇതോടെ പുറത്തുവന്ന ശബ്ദം എഐ ആണെന്നും രാഹുലിന്റേത് അല്ലെന്നും ന്യായീകരിച്ചവരുടെ വാദങ്ങള്‍കൂടിയാണു തകര്‍ന്നടിയുന്നത്.


ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്വം ഭര്‍ത്താവിനെന്നാണു ജാമ്യാപേക്ഷയിലെ വാദം. വിവാഹബന്ധം വേര്‍പെടുത്തി അഞ്ച് മാസത്തിനുശേഷമാണു രാഹുലുമായുള്ള സൗഹൃദമെന്നും വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ മൊഴി.


സുഹൃത്തായ ജോബി ജോസഫ് വഴി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്തിന് എന്നു രാഹുല്‍ മറുപടി പറയേണ്ടിവരും. സൗഹൃദംകാരണം കൊടുത്തതാണെന്ന് വാദിച്ചാല്‍ അതും നിലനില്‍ക്കില്ല. രാഹുല്‍ ഗര്‍ഭഛിദ്രത്തിനു മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശം തെളിവായുണ്ട്.

മരുന്ന് കഴിച്ചതായി വീഡിയോ കോളിലൂടെ ഉറപ്പാക്കുന്നുമുണ്ട്. മറ്റൊരു വാട്‌സ് ആപ്പ് ചാറ്റില്‍ 'എനിക്ക് നിന്നെ ഗര്‍ഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം' എന്ന് മാങ്കൂട്ടത്തില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.


ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കൈവശപ്പെടുത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. മരുന്ന് നല്‍കിയ കടയുടമയും നിര്‍ദേശിച്ച ഡോക്ടറും (അങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍) ഉള്‍പ്പെടെ പ്രതിയാകും.


താന്‍ വിവാഹബന്ധമൊഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതിയുടെ മൊഴി. മാനസികമായി തകര്‍ന്ന തന്നെ ആശ്വസിപ്പിക്കാനെത്തി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലായെന്നും യുവതി പറയുന്നു. പരാതി നല്‍കിയ യുവതിയുടെ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നെന്ന് ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.  

പരമാവധി ഏഴാഴ്ചയ്ക്കകം കഴിക്കാവുന്ന ഗുളികകളാണ് 3 മാസം ഗര്‍ഭിണിയായിരിക്കെ കഴിച്ചത്. ഡോക്ടറുടെ നിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ ഗുളികകള്‍ കഴിപ്പിച്ചത് അതീവ ഗുരുതര സ്ഥിതിയിലെത്തിച്ചു.


അമിത രക്തസ്രാവം മൂലം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മാനസികമായും തകര്‍ന്ന ഇവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയതായാണു വിവരം. ആശുപത്രി രേഖകള്‍ യുവതി പോലീസിനു കൈമാറിയിട്ടുണ്ട്.


രാഹുലിന്റെ നിര്‍ദേശപ്രകാരം സുഹൃത്ത് ജോബി ജോസഫ് നല്‍കിയ ഗുളികകള്‍ കഴിക്കുകയായിരുന്നുവെന്നാണു യുവതിയുടെ മൊഴി. തുടര്‍ന്നുള്ള രക്തസ്രാവം മൂലം യുവതി ചികിത്സ തേടിയ ഡോക്ടറില്‍നിന്നാണു പോലീസ് മൊഴിയെടുത്തത്.

2 ഗുളികകളാണു ജോബി നല്‍കിയത്. അതേസമയം യുവതിക്കെതിരായ സൈബര്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ കനത്ത പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുറത്തുവന്ന ശബ്ദസന്ദേശങ്ങള്‍ യുവതിയുടേതു തന്നെയാണെന്നുറപ്പിക്കാന്‍ അന്വേഷണ സംഘം അവ ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്കു കൈമാറി. കസ്റ്റഡിയിലെടുത്ത ശേഷം രാഹുലിന്റെ ശബ്ദ സാംപിളുകളും ഇത്തരത്തില്‍ പരിശോധിക്കാനാണു പോലീസിന്റെ നീക്കം.

Advertisment