/sathyam/media/media_files/2025/11/28/rahul-mankoottathil-6-2025-11-28-15-53-06.jpg)
തിരുവനന്തപുരം: ലൈംഗികാപവാദ കേസിൽ ്രപതിയാക്കപ്പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ തലസ്ഥാനത്ത്. എം.എൽ.എയുടെ അറസ്റ്റിന് കച്ച മുറുക്കുന്ന പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് രാഹുൽ ഇന്നലെ തലസ്ഥാനത്തെ അഭിഭാഷകന്റെ കോടതിയിൽ എത്തി വക്കാലത്ത് ഒപ്പിട്ട് മടങ്ങിയത്.
തന്റെ കൈവശമുള്ള ചില രേഖകളും അഭിഭാഷകന് രാഹുൽ കൈമാറിയെന്നാണ് വിവരം. നിലവിൽ എം.എൽ.എ എവിടെയെന്ന് വിവരം ലഭിച്ചിട്ടില്ല.
രാഹുലിന്റെ ജാമ്യാപേക്ഷ ഇന്നലെ സമർപ്പിച്ചെങ്കിലും ബുധനാഴ്ച്ചയാണ് ജാമ്യഹർജി കോടതി പരിഗണിക്കുക. കേസിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
തദ്ദേശത്തിരഞ്ഞെടുപ്പു കാലത്ത് രാഹുലിനെതിരായി ഉയർന്ന പരാതിയിൽ കോൺഗ്രസിന് അതൃപ്തിയുണ്ട്. പരാതി സി.പി.എം ഒരുക്കിയ കെണിയാണെന്നും തിരഞ്ഞെടുപ്പ് വരെ ഇത് കത്തിച്ച് നിർത്താനാണ് നീക്കമെന്നും ചില നേതാക്കൾ വ്യക്തമാക്കുമ്പോൾ നിയമം നിയമത്തിന്റെ വഴിതേടട്ടെ എന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്.
വിഷയത്തിൽ നേതാക്കൾക്കിടയിൽ വിരുദ്ധാഭിപ്രായമുണ്ടെങ്കിലും കോൺഗ്രസിൽ നിന്നും രാഹുലിന് തുറന്ന പിന്തുണ ഒരാളും നൽകിയിട്ടില്ല. നിയമനടപടികൾ രാഹുൽ വ്യക്തിപരമായി തന്നെ നേരിടട്ടെ എന്നുള്ള നിലപാടിലാണ് നേതൃത്വമുള്ളത്.
രാഹുലിനെ എക്കാലത്തും പിന്തുണച്ച വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥ് എന്നിവർ പോലും ഇക്കാര്യത്തിൽ ഒരു പിന്തുണ നൽകാൻ തുനിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി എടുത്ത കേസിൽ തെളിവുകൾ കൃത്യമായി ശേഖരിച്ച ശേഷം മതി അറസ്‌റ്റെന്നാണ് സി.പി.എം നിർദ്ദേശം. മുമ്പ് മറ്റൊരു കേസിൽ രാഹുലിനെ അടൂരിലെ വീട്ടിൽ നിന്നും പൊലീസെത്തി അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ കോടതിയിൽ ഹാജരാക്കിയതോടെ രാഹുലിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കേസിനൊപ്പം സമർപ്പിക്കുന്ന രേഖകൾ കുറ്റമറ്റതാക്കാനും പൊലീസ് ഇഴകീറിയുള്ള പരിശോധനയാണ് നടത്തുന്നത്.
യുവതിയുടെ പരാതി മുഖ്യമരന്തിക്ക് ലഭിച്ചതിനാൽ തന്നെ മുഖ്യമ്രന്തിയുടെ ഓഫീസ് കൃത്യമായ ഇടവേളകളിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ഇത്തവണ രാഹുലിനെ അഴിക്കുള്ളിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സി.പി.എമ്മും സർക്കാരുമുള്ളത്.
ഇതിനിടെ കേസിൽ കോൺഗ്രസ് - സി.പി.എം ഒത്തുകളി നടക്കുന്നുണ്ടെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത് വന്നിട്ടുണ്ട്.
രാഹുലിനെതിരായ കേസിൽ സി.പി.എം രാഷ്ട്രീയ തന്ത്രമിറക്കുകയാണെന്നും ശബരിമല സ്വർണ്ണക്കൊള്ള മറയ്ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കുന്നു.
യുവതിക്കുള്ള ബി.ജെ.പി ബന്ധത്തിന്റെ അടിസ്ഥാനത്തിൽ കേസ് സി.പി.എം - ബി.ജെ.പി ഒത്തുകളിയുടെ ഭാഗമാണെന്ന വാദവുമായി രാഹുലും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ കോൺഗ്രസ് - സി.പി.എം ബന്ധമാണെന്ന് രാജീവ് ചന്ദ്രേശഖറും ആരോപിക്കുന്നു.
രാഹുലിനെതിരായ ആരോപണത്തിൽ നിന്നും പാർട്ടിയെ മോചിപ്പിച്ച് തദ്ദേശപ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കോൺഗ്രസ് തീരുമാനം.
ശബരിമല സ്വർണ്ണക്കൊള്ളയിൽ പെട്ട പത്മകുമാർ, സ്ത്രീ പീഡന ആരോപണങ്ങളിൽ പെട്ട പി.ശശി, എം. മുകേഷ് എം.എൽ.എ എന്നിവർ പാർട്ടി കമ്മിറ്റികളിൽ തുടരുകയാണ്. ഇവർക്കെതിരെ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന ചോദ്യവും കോൺഗ്രസ് ഉയർത്തി കഴിഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, മുതിർന്ന നേതാക്കൾ എന്നിവർ രാഹുലിനെതിരായ പുതിയ സംഭവവികാസങ്ങളിൽ പ്രതികരണങ്ങൾ നൽകിയിട്ടില്ല. രാഹുലിനെതിരായ കേസ് ഇത്തവണ കൂടി തള്ളിയാൽ സി.പി.എം കടുത്ത പ്രതിരോധത്തിലേക്കാവും നീങ്ങുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us