“നിങ്ങള്‍ മുടിഞ്ഞ ഗ്ലാമറാണ്, താന്‍ പൊളിയാണ്, എത്രനാളായി നമ്പര്‍ ചോദിക്കുന്നു, താന്‍ ഭയങ്കര ജാഡ ആണല്ലേ, സുന്ദരിമാര്‍ എല്ലാം ഇങ്ങനാ. ഞാന്‍ അനിയനൊന്നുമല്ല”; രാഹുലിന്‍റെ ചാറ്റുകളും ശബ്ദസന്ദേശവും പുറത്ത്

New Update
RAHUL CHAT

കൊച്ചി: യുവ നടിയുടെ ആരോപണത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ വെട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്ത് വന്നു. 2020 മുതലുള്ള ചാറ്റുകളും എംഎല്‍എയായ ശേഷമുള്ള ശബ്ദസന്ദേശവും ഉൾപ്പെടെ പ്രചരിച്ചിരിക്കുകയാണ്.

Advertisment

ഫേസ്ബുക്ക് മെസഞ്ചറിലൂടെ നടത്തിയ ചാറ്റുകളിലാണ് യുവതിയുടെ സൗന്ദര്യത്തെ കുറിച്ചും സൗഹൃദത്തിനുള്ള ശ്രമങ്ങളുമുള്ള സന്ദേശങ്ങൾ പുറത്തുവന്നത്. 


“നിങ്ങള്‍ മുടിഞ്ഞ ഗ്ലാമറാണ്, താന്‍ പൊളിയാണ്, എത്രനാളായി നമ്പര്‍ ചോദിക്കുന്നു, താന്‍ ഭയങ്കര ജാഡ ആണല്ലേ, സുന്ദരിമാര്‍ എല്ലാം ഇങ്ങനാ” എന്നിങ്ങനെയാണ് രാഹുലിന്‍റെ മെസേജുകൾ.


യുവതി “കുഞ്ഞനിയൻ്റെ തമാശ” എന്ന് പറഞ്ഞപ്പോൾ, “ഞാന്‍ അനിയനൊന്നുമല്ല” എന്നായിരുന്നു രാഹുലിന്റെ മറുപടി. പുറത്തുവന്ന ശബ്ദസന്ദേശത്തിലും എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, ആരോപണങ്ങളെ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചു. “യുവനടി അടുത്ത സുഹൃത്താണ്. അവർ എന്നെക്കുറിച്ചല്ല പറഞ്ഞതെന്ന് കരുതുന്നു. അവർ ഇതുവരെ എന്റെ പേരു പറഞ്ഞിട്ടില്ല. 

എനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ല. ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ടോ? ഓഡിയോ വ്യാജമായി സൃഷ്ടിക്കാവുന്ന കാലമാണിത്” – എന്നും രാഹുൽ വ്യക്തമാക്കി.

Advertisment