കനത്ത പൊലീസ് സുരക്ഷയില്‍ കോടതിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് ചീമുട്ടയേറ്.. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് പുറത്തിറക്കുമ്പോഴായിരുന്നു സംഭവം.

ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുലിനെ എംഎല്‍എ സ്ഥാനം രാജിവെക്കാതെ പുറത്തേക്കിറങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ഥി - യുവജനസംംഘടനകളുടെ പ്രതിഷേധം

New Update
rahul mankoottathil-10

പത്തനംതിട്ട: കനത്ത പൊലീസ് സുരക്ഷയില്‍ കോടതിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് ചീമുട്ടയെറിഞ്ഞ് പ്രതിഷേധക്കാര്‍. 

Advertisment

തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് പുറത്തിറക്കുമ്പോഴായിരുന്നു സംഭവം. 

ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുലിനെ എംഎല്‍എ സ്ഥാനം രാജിവെക്കാതെ പുറത്തേക്കിറങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ഥി - യുവജനസംംഘടനകളുടെ പ്രതിഷേധം. 

കഴിഞ്ഞ ദിവസങ്ങളിലും കോടതിക്ക് മുന്നില്‍ യുവജന വിദ്യാര്‍ഥി പ്രതിഷേധം ഉണ്ടായിരുന്നു.

അതേസമയം, ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോടതി എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. 

പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടി. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. രാഹുലിനെ ഇന്ന് കോടതിയില്‍ നേരിട്ടു ഹാജരാക്കിയിരുന്നു.

Advertisment