/sathyam/media/media_files/2025/12/05/rahul-eswar-rahul-mankoottathil-2025-12-05-13-03-23.jpg)
കോട്ടയം: എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് ഒരുവർഷം തികയുന്ന അതേ ദിവസം തന്നെ സ്വന്തം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട യുവനേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ.
കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും ഒരു എംഎൽഎ നിഷ്കാസിതനായി പോകുന്നതിനാണ് കേരളരാഷ്ട്രീയം സാക്ഷ്യം വഹിച്ചത് ഇന്നലെയാണ്.
നിയമസഭയുടെ ചരിത്രത്തിൽ ഇങ്ങനെ അപമാനിക്കപ്പെട്ട് ചവറ്റുകുട്ടയിലായ മറ്റൊരു നേതാവുമില്ല. ഒത്തിരിയേറെ പരിഗണനകൾ കിട്ടിയിട്ടും, പൊതുരംഗത്ത് പാലിക്കേണ്ട മിനിമം മാന്യതപോലും പാലിച്ചില്ല എന്നതാണ് രാഹുലിന് വിനയായത്.
ഒൻപതാം ദിവസവും രാഹുൽ ഒളിവിലാണ്. ഒരു ന്യായവും പറയാനില്ലാതെ ഒളിച്ചുകളിച്ചു കുറച്ച് കാലം കൂടി പിടിച്ചു നിൽക്കാനുള്ള രാഹുലിൻ്റെ ശ്രമങ്ങൾ അവസാനിപ്പിക്കുന്നതായിരുന്നു പാർട്ടിയിൽ നിന്നുള്ള പുറത്താക്കൽ.
ന്യായീകരണ തൊഴിലാളികളും വൈറ്റ് വാഷുകാരും പി.ആർ വർക്കുകാരും കൂടി ഉത്സാഹിച്ചതോടെയാണ് മുൻ കൂർ ജാമ്യ ഹരജി പോലും കോടതി തള്ളുന്നിലേക്ക് എത്തിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിനെ അമിതമായ പിന്തുണച്ച രാഹുൽ ഈശ്വർ പോലും അതിജീവിതയുടെ ഐഡൻ്റിറ്റി പോലും പുറത്തു പറയുന്ന നിലയിൽ എത്തിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കില്ലെന്ന് രാഹുൽ ഈശ്വർ വിളിച്ചു പറയുന്നു.
ഒന്നിന് പുറകെ ഒന്നായി മാങ്കൂട്ടത്തിലിന് എതിരെ പരാതികൾ വന്നതും, മറ്റൊരു എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്യപ്പെട്ടതും ഉൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.
മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ ബലാത്സം​ഗക്കുറ്റം നിലനിൽക്കും എന്നാണ് കോടതി നിരീക്ഷിച്ചത്. നിർബന്ധിത ഗർഭഛിദ്രത്തിന് തെളിവുണ്ടെന്നും പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്നുമാണ് പ്രോസിക്യൂഷൻ്റെ ഭാഗമായി ഗീനാകുമാരി വാദിച്ചിരുന്നത്.
പോലീസ് റിപ്പോർട്ടിലും പ്രതിക്കെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. ഇതും അവർ ചൂണ്ടിക്കാട്ടുകയുണ്ടായി. കൂടാതെ, മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കുകയുണ്ടായി.
യുവതിയെ മാങ്കൂട്ടത്തിൽ ക്രൂരമായി ഉപദ്രവിച്ചു എന്നും, ഇത് അവരെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങൾക്ക് മുന്നിൽ പ്രതിഭാഗം പതറി. ഇതും മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതിനു കാരണമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us