/sathyam/media/media_files/2025/11/28/rahul-mankoottathil-6-2025-11-28-15-53-06.jpg)
കോട്ടയം: ഗര്‍ഭഛിദ്ര ആരോപണത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടം എല്‍.എല്‍.എ കഴിഞ്ഞ മൂന്നു മാസമായി നടത്തിയത് പണം വാരിയെറിഞ്ഞുള്ള പി.ആര്‍. വര്‍ക്ക്.
രാഹുല്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടിമാരെ എത്തിക്കാനും മറ്റുമായി രാഹുല്‍ വന്‍ തുക ചെലവഴിച്ചിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്.
ഇതോടെയാണു രാഹുലിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. സോഷല്‍ മീഡിയയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും വനിതാ നേതാക്കളെയും പോലും രാഹുലിന്റെ പി.ആര്‍. ടീം സൈബര്‍ ആക്രമണത്തിനു വിധേയമാക്കി.
മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ രംഗത്തു വന്നിട്ടുപോലും രാഹുല്‍ പിന്‍മാറാന്‍ തയാറായില്ല. ലക്ഷങ്ങള്‍ വാരിയെറിഞ്ഞാലേ ഇത്തരത്തില്‍ പി.ആര്‍. ടീമിനെ നിലനിര്‍ത്താന്‍ സാധിക്കൂ എന്നാണു സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്.
വയനാട് മുണ്ടക്കൈ ദുരിതബാധിതര്‍ക്കു വീട് നിര്‍മിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ട് സംബന്ധിച്ചും ആരോപണം ഉയര്‍ന്നിരുന്നു. 2024 ഓഗസ്റ്റിലാണ് ദുരിതബാധിതര്‍ക്കായി യൂത്ത് കോണ്‍ഗ്രസ് 30 വീട് നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം നല്‍കിയത്.
ഇതിന് നിയോജകമണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് 2.40 കോടി പിരിച്ചുനല്‍കാനായിരുന്നു നിര്‍ദേശം. പിന്നീട് പണം മുഴുവന്‍ ലഭിച്ചില്ലെന്നും 88 ലക്ഷം രൂപ മാത്രമാണ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിലെത്തിയതെന്നുമാണ് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്.
വീണ്ടും പിരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഘടകങ്ങളോട് രാഹുല്‍ നിര്‍ദേശിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു.
രാഹുല്‍ ഫണ്ട് മുക്കി എന്ന ആരോപണം ഇടതുപക്ഷവും സജീവമാക്കിയിരുന്നു. ഈ പണമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ രാഹുല്‍ പ്രചാരണത്തിനായി ഉപയോഗിച്ചതെന്നും ഇടതുപക്ഷം ആരോപിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ ചെറുകിട സംരംഭകന്‍ എന്ന നിലയ്ക്കാണ് രാഹുലിന്റെ വരുമാന സ്രോതസ്.
അന്നു കൈവശമുള്ള പണം 25,000 രൂപ മാത്രമായിരുന്നു. അമ്മയുടെ കയ്യില്‍ 10,000 രൂപയും. ഒരു പവന്റെ ആഭരണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കയ്യിലുണ്ടായിരുന്നത്.
55,000 രൂപയാണ് ഇതിന് കല്‍പിച്ച മൂല്യം. അമ്മയുടെ കയ്യില്‍ 20 പവന്റെ സ്വര്‍ണം. അങ്ങനെ ആകെ സ്വത്ത് 39,36,454 രൂപയുടേതാണ്.
അടൂരില്‍ 24 ലക്ഷം രൂപ വില മതിക്കുന്ന ഭൂമിയും രാഹുലിന്റെ പേരിലുണ്ട്. അമ്മയുടെ ആകെ സ്വത്ത് 43,98,736 രൂപയാണ്. പങ്കാളിത്തത്തില്‍ കുട്ടികളുടെ വസ്ത്ര കട, മെഡിക്കല്‍ഷോപ്പ് എന്നിവയുണ്ട്.
സ്വന്തമായി ജെന്‍സ് ബ്യൂട്ടി പാര്‍ലറുണ്ട്. മില്‍മയുടെ ഏജന്‍സിയും രാഹുലിന്റെ പേരിലുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us