രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരായ സ്ത്രീ പീഡന പരാതികള്‍ കൂടുന്നതിനിടെ ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണം: ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് ആണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്

സര്‍ക്കാരിന് റിനി സൂചിപ്പിച്ച അതിജീവിതകളെ കണ്ടെത്തുവാനും നിയമ സഹായവും നീതിയും ഉറപ്പാക്കുവാനും സാധിക്കണം.

New Update
rini

കൊച്ചി:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരായ സ്ത്രീ പീഡന പരാതികള്‍ കൂടുന്നതിനിടെ ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യം. 

Advertisment

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് ആണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്.

സര്‍ക്കാരിന് റിനി സൂചിപ്പിച്ച അതിജീവിതകളെ കണ്ടെത്തുവാനും നിയമ സഹായവും നീതിയും ഉറപ്പാക്കുവാനും സാധിക്കണം. 

അതിന് അവര്‍ ആരൊക്കെയാണെന്ന് അറിയണം. അത് അറിയാനായി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്നാണ് പരാതിയില്‍ പറയുന്നത്. 

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ലൈംഗിക പീഡന കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിന്റെ പീഡനത്തിനിരയായ അതിജീവിതമാര്‍ ഇനിയുമുണ്ടെന്ന റിനി ആന്‍ ജോര്‍ജ് പറഞ്ഞത്.


സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത് മറച്ചുവെക്കുന്ന നടപടി കുറ്റകരമാണ്.

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ അവരുടെ വിവരം സര്‍ക്കാറിനോ പൊലീസിനോ നല്‍കിയതായി റിനി ജോര്‍ജ് വ്യക്തമാക്കുന്നില്ല. 

അതിജീവിതമാരെ കണ്ടെത്തി നീതിയും നിയമസഹായവും ഉറപ്പാക്കാന്‍ റിനിയെ ചോദ്യം ചെയ്ത് മൊഴിയെടുത്ത് തുടര്‍നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് പരാതിയില്‍ ആവശ്യപ്പെട്ടു.

Advertisment