/sathyam/media/media_files/2025/12/04/rahul-2025-12-04-20-13-14.jpg)
കാസർകോട് :∙ രാഹുൽ മാങ്കൂട്ടത്തിലിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന അഭ്യൂഹത്തിന് പിന്നാലെ കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം.
എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു സ്ഥിരീകരണവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ എസ്ഐടി രാഹുലിനെ കസ്റ്റഡിയിൽ എടുത്തുവെന്നും കോടതിയിൽ ഹാജാരാക്കാനാണ് നീക്കവുമെന്നുമാണ് ആദ്യം സൂചനയുണ്ടായത്.
കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എത്തിക്കുമെന്ന സൂചന നിലനിൽക്കെ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി.
ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഈ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് സൂചന.
ബിജെപി പ്രവർത്തകർ അടക്കം കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നതിനായി എത്തിയിട്ടുണ്ട്.
രാഹുൽ എത്തുകയാണെങ്കിൽ ശക്തമായ രീതിയിലുള്ള പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.
കോടതിയിലേക്കുള്ള ​ഗേറ്റ് പൊലീസ് അടച്ചിട്ടിരിക്കുകയാണ്. കോടതിക്ക് പുറത്ത് പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പൊതുജനങ്ങളും ഇവിടേക്കെത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us