ആദ്യ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റു താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ മാങ്കൂട്ടത്തെ വിശുദ്ധനാക്കാന്‍ വൈറ്റുവാഷിങ്ങുമായി സൈബര്‍ ടീം. പിന്നില്‍ ഷാഫിയുടെ ടീമെന്ന് ആരോപണം. നിയമ വഴികളിലെ സാങ്കേതികത്വം പറഞ്ഞു കൊടും ക്രിമിനലിനെ ന്യായീകരിക്കാൻ നീക്കമെന്ന് ആരോപണം

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുകൂടിയായ ഷാഫി, കോണ്‍ഗ്രസില്‍നിന്നു രാഹുലിനെ പുറത്താക്കിയിട്ടും കുറ്റപ്പെടുത്തുകയോ ചെയ്തതു തെറ്റാണെന്നു പറയുകയോ ചെയ്തിട്ടില്ല.

New Update
shafi parambil rahul mankoottathil
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റു താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞതോടെ വെളുപ്പിക്കലുമായി ഒരു വിഭാഗം രംഗത്ത്.

Advertisment

മുന്‍കൂര്‍ ജാമ്യഹര്‍ജി 15നു വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റു തടഞ്ഞത്. എന്നാല്‍, രാഹുല്‍ കുറ്റവിമുക്തനാക്കപ്പെട്ട മട്ടിലാണ് സൈബര്‍ ടീം പ്രചരിപ്പിക്കുന്നത്.


രാഹുല്‍ നീതിമാനായിരുന്നു, ചിലര്‍ ചേര്‍ന്നു കുടുക്കാന്‍ ശ്രമിച്ചു തുടങ്ങി മനസലിഞ്ഞു പോകുന്ന കണ്ടെന്റുകളാണു പി.ആര്‍. ടീം പടച്ചു വിടുന്നത്. 

മുന്‍പു രാഹുലിനെ ഉമ്മന്‍ ചാണ്ടിയോട് ഉപമിച്ചുപോലും ഇക്കൂട്ടര്‍ ന്യായീകരിക്കാന്‍ ( ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ) ശ്രമിച്ചിരുന്നു.  

രാഹുല്‍ പത്താം ദിവസവും ഒളിവിലാണെങ്കിലും പി.ആര്‍. ടീം കൃത്യമായി പണിയെടുക്കുന്നുണ്ട്.

ഷാഫി പറമ്പിലിന്റെ ടീമാണ് ഇത്തരം വൈറ്റ് വാഷിങ്ങിനു നേതൃത്വം നല്‍കുന്നത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുകൂടിയായ ഷാഫി, കോണ്‍ഗ്രസില്‍നിന്നു രാഹുലിനെ പുറത്താക്കിയിട്ടും കുറ്റപ്പെടുത്തുകയോ ചെയ്തതു തെറ്റാണെന്നു പറയുകയോ ചെയ്തിട്ടില്ല.

rahul mankoottathil shafi parambil


പാര്‍ട്ടിയില്‍ നിന്നു കിട്ടിയ സൗഹൃദമാണ് എന്നൊക്കെ ഷാഫി പറയുന്നുണ്ടെങ്കിലും രാഹുലിനു വേണ്ട സഹായങ്ങള്‍ ചെയ്യുന്നതു ഷാഫിയുടെ ടീമാണെന്നാണു കോണ്‍ഗ്രസിനുള്ളില്‍ ഉള്ളവര്‍ പോലും പറയുന്നത്.


വ്യക്തിപരമായ കാര്യങ്ങളുള്‍പ്പെടെ ഷാഫി പറമ്പിലിനോടാണ് ആദ്യം പറയുകയെന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പു വേളയില്‍ ചാനലുകളോട് രാഹുല്‍ പറഞ്ഞിരുന്നു. രാഷ്ട്രീയബന്ധം മാത്രമല്ലെന്നും ഉയര്‍ച്ചയിലും പ്രയാസത്തിലും ഷാഫിക്ക കൂടെയുണ്ടെന്നും പറഞ്ഞു. 

നല്ലകാലത്തു മാത്രമല്ല, മോശംകാലത്തും രാഹുലിന്റെ കൂടെയുണ്ടാകും എന്ന് ഷാഫിയും പറഞ്ഞിട്ടുണ്ട്. അതിനാല്‍ രാഹുലിന്റെ ഇടപാടുകള്‍ ഷാഫി അറിഞ്ഞില്ല എന്നുപറയുന്നത് അത്ര വിശ്വസനീയമല്ലെന്നു കോണ്‍ഗ്രസുകാര്‍ പോലും വിശ്വസിക്കുന്നു.


ഷാഫിക്കൊപ്പം ലീഗിന്റെ യുവ നിരയും രാഹുലിനു വേണ്ടി രംഗത്തുണ്ട്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ ടീമും രാഹുലിനു വേണ്ടി സജീവമായി തന്നെയുണ്ട്.


s

ഫിറോസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയർന്നപ്പോഴും പ്രതിരോധിക്കാന്‍ രാഹുലും ഉണ്ടായിരുന്നു. ഇതിനുള്ള നന്ദിപ്രകടനമാണു ഫിറോസിന്റെ പിന്തുണയെന്നാണു പുറത്തു വരുന്ന സൂചന.


ആറായിരത്തോളം സാമൂഹ്യ മാധ്യമ ഗ്രൂപ്പുകള്‍ രാഹുലിനെ പിന്തുണയ്ക്കാന്‍ വേണ്ടി സൃഷടിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇതിനെതിരെ ലീഗിലും കടുത്തു വിമര്‍ശനം ഉയരുന്നുണ്ട്.


നേതാക്കന്മാര്‍ തന്നെ ഇതു ചൂണ്ടിക്കാണിച്ചതായാണ് വിവരം. രാഹുലിനെ തുടക്കം മുതൽ ഷാഫിക്കൊപ്പം ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ലീഗ് യൂത്ത് ലീഗ് ഗ്രൂപ്പുകളായിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന പരാതിയില്‍ അറസ്റ്റു കോടതി തടഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണു വാദം കേട്ടത്. 


പരാതി രാഷ്ട്രീയപ്രേരിതമാണെന്നും അറസ്റ്റു തടയണമെന്നുമായിരുന്നു രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.


രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആണിതെന്നും അറസ്റ്റു തടയണമെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് പരാതി ഡി.ജി.പിക്കു കൈമാറിയതെന്നും റിപ്പോര്‍ട്ട് പൂര്‍ണമായും പരിഗണിക്കാതെ അറസ്റ്റു തടയരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.


പത്ത് ദിവസമായി രാഹുല്‍ ഒളിവിലാണ്. നവംബര്‍ 27ന് കേസെടുത്തതിനുപിന്നാലെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തിലിനു കേരളം വിടാനും തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി ഒളിവില്‍ കഴിയാനും സഹായം ഒരുക്കുന്നതു കോണ്‍ഗ്രസ് നേതാക്കളാണെന്നു മുഖ്യമന്ത്രി പോലും ആരോപിച്ചിരുന്നു.


പുറത്താക്കിയതോടെ തങ്ങളുടെ ഭാഗം ക്ലിയര്‍ ആയി എന്ന നേതാക്കളുടെ വാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. എല്ലാക്കാലത്തും രാഹുലിനെ സംരക്ഷിച്ചവര്‍ ഇപ്പോഴും ആ ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരിലും ബംഗളുരു നഗരത്തിനു പുറത്തുള്ള ആഡംബരവില്ലയിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിഞ്ഞതായി വിവരം ലഭിച്ചിരുന്നു. 


എല്ലാ സഹായവുമെത്തിക്കുന്നതു കോണ്‍ഗ്രസ് ബന്ധമുള്ള ചില റിയല്‍ എസ്റ്റേറ്റുകാരാണെന്നും സൂചന ലഭിച്ചിരുന്നു. ഒളിവില്‍ പോകാന്‍ സഹായിച്ച ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.


രാഹുലിനെ രക്ഷപെടാന്‍ സഹായിച്ച പാലക്കാട് ഓഫീസിലെ പേഴ്‌സണല്‍ സ്റ്റാഫ് ഫസലിനെതിരെയും ഡ്രൈവര്‍ ആല്‍ബിനെതിരെയും കേസെടുത്ത ശേഷം വിട്ടയച്ചു.

Advertisment