രാഹുൽ മാങ്കൂട്ടത്തിൽ ഒ​ളി​വി​ൽനി​ന്ന് പു​റ​ത്തേ​യ്ക്ക്‍? വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്യാൻ എത്തിയേക്കും. വോട്ട് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​ത്തൂ​ര്‍​മേ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളിൽ

23കാ​രി കെ​പി​സി​സി അ​ധ്യ​ക്ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

New Update
rahul mankoottathil

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​മെ​ന്ന് സൂ​ച​ന.

Advertisment

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​ത്തൂ​ര്‍​മേ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലാ​ണ് രാ​ഹു​ലി​ന് വോ​ട്ട്. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലെ ര​ണ്ടാം ബൂ​ത്ത് ന​മ്പ​റി​ലാ​ണ് വോ​ട്ട്. 

രാ​ഹു​ൽ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ ബൂ​ത്തി​ൽ ത​ന്നെ​യാ​ണ് രാ​ഹു​ലി​ന് വോ​ട്ട്.

rahul

ന​ഗ​ര​സ​ഭ​യി​ലെ 24ാം വാ​ര്‍​ഡി​ലാ​ണ് രാ​ഹു​ലി​ന് വോ​ട്ടു​ള്ള​ത്.

ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഒ​ളി​വുജീ​വി​തം അ​വ​സാ​നി​പ്പി​ച്ചേ​ക്കും എ​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. 

തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഉ​പോ​ധി​ക​ളോ​ടെ​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും രാ​വി​ലെ 10നും 11​നും ഇ​ട​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു മു​ന്നി​ൽ എ​ത്തി ഒ​പ്പി​ട​ണം. 

രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പാ​ധി​ക​ള്‍.

അ​തേ​സ​മ​യം, രാ​ഹു​ലി​നെ​തി​രെ പോ​ലീ​സ് കൂ​ടു​ത​ൽ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ട്ടു​ത്തു​ക, ത​ട​ഞ്ഞു​വ​യ്ക്കു​ക, അ​തി​ക്ര​മി​ച്ചു ക​യ​റു​ക എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

23കാ​രി കെ​പി​സി​സി അ​ധ്യ​ക്ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. 

rahul mankoottathil

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​രാ​തി പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു.

വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി, കൂ​ട്ടി​കൊ​ണ്ടു​പോ​യി ഔ​ട്ട് ഹൗ​സി​ൽ വ​ച്ച് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. 

രാ​ഹു​ലി​നെ​തി​രാ​യ ആ​ദ്യ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി​യി​രു​ന്നു. ആ​ദ്യ കേ​സി​ൽ തി​ങ്ക​ളാ​ഴ്ച വ​രെ ഹൈ​ക്കോ​ട​തി അ​റ​സ്റ്റ് ത​ട​ഞ്ഞി​ട്ടു​ണ്ട്.

Advertisment