/sathyam/media/media_files/2025/11/27/rahul-mankoottathil-4-2025-11-27-19-35-37.jpg)
തിരുവനന്തപുരം: ഇരയായ പെൺകുട്ടി വിവാഹിതയാണെന്ന വാദം ഉയർത്തി കേസിനെ ദുർബലമാക്കാനുള്ള രാഹുൽ മാങ്കൂട്ടത്തലിന്റെ നീക്കം വിലപ്പോവില്ല.
വിവാഹിതയായ പെൺകുട്ടി ഗർഭിണിയായാൽ ഗർഭഛിദ്രം നടത്തുകയല്ലാതെ എന്താണ് മാർഗമെന്നാണ് രാഹുലിനെ അനുകൂലിക്കുന്നവർ വാദമുയർത്തുന്നത്. എന്നാൽ ഇത് കേസിനെ ബാധിക്കുന്ന ഘടകമല്ലെന്നാണ് പോലീസ് പറയുന്നത്.
പെണ്‍കുട്ടി ഡിവോഴ്സ് നേടിയതായും ഗര്‍ഭിണി ആയത് ഡിവോഴ്സിന് ശേഷമാണെന്നും വിവരമുണ്ട്. ഒരുമാസം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് അവർ വിവാഹമോചനം നേടിയതെന്നാണ് വിവരം.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 89 പ്രകാരം ഒരു സ്ത്രീയുടെ ഗർഭം അവരുടെ സമ്മതം ഇല്ലാതെ അലസിപ്പിച്ചാൽ ജീവപര്യന്തമാണ് ശിക്ഷ. ലൈംഗികബന്ധത്തിനുള്ള സമ്മതത്തെപ്പറ്റിയും നിയമം നിർവചിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/08/23/rahul-mankoottathil-3-2025-08-23-20-39-07.jpg)
സെക്ഷൻ 69 പ്രകാരം വിവാഹം കഴിക്കണമെന്ന ഉദ്ദേശമില്ലാതെ വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൊല്ലുമെന്നുള്ള ഭീഷണി സെക്ഷൻ 351 പ്രകാരം ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവും ആണ്.
ഇരയായ പെൺകുട്ടി വിവാഹിതയായിരുന്നെങ്കിലും രാഹുലിന്റെ വാക്ക് വിശ്വസിച്ച് വിവാഹമോചനം നേടാനുള്ള നടപടികളിലായിരുന്നെന്നാണ് അറിയുന്നത്. അതിനാൽ രാഹുലിന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ല.
അതിജീവിതയായ പെൺകുട്ടിക്കെതിരെ വ്യാജ നരേറ്റീവ് സൃഷ്ടിച്ച് അതിരൂക്ഷമായ സൈബർ ആക്രമണങ്ങൾ നടത്തുകയാണ് രാഹുലിനെ അനുകൂലിക്കുന്നവർ ചെയ്യുന്നത്. തുടർച്ചയായ സൈബർ ആക്രമണങ്ങളിൽ മനസു മടുത്താണ് പെൺകുട്ടി പരാതി നൽകിയതെന്നും സൂചനയുണ്ട്.
നേരത്തേ ക്രൈംബ്രാഞ്ച് സമീപിച്ചപ്പോൾ പരാതി നൽകാനില്ലെന്നായിരുന്നു പെൺകുട്ടിയുടെ നിലപാട്. രാഹുൽ ഫാൻസാണ് ഈ വിഷയം ഇത്രത്തോളം കുഴപ്പിച്ചതെന്നും വിലയിരുത്തലുണ്ട്.
/filters:format(webp)/sathyam/media/media_files/2025/08/23/rahul-mankootathil-2025-08-23-18-55-36.jpg)
വിവാഹിതയായ ഒരാൾ സ്വന്തം ഭാര്യയെ നിർബന്ധിച്ച് ഗർഭിണി ആക്കിയാൽ നിർബന്ധപൂർവമുള്ള ഫോഴ്സ്ഡ് പ്രെഗ്നൻസി ആയാൽ അത് ബലാത്സംഗം ആണെന്നാണ് നിയമം.
സ്വന്തം ഭാര്യയെ അവരുടെ സമ്മതമോ ഇതുസംബന്ധിച്ച ചടങ്ങളോ പാലിക്കാതെ ഭ്രൂണഹത്യ നടത്തുന്നതിനും ജീവപര്യന്തം വരെ ലഭിക്കാം. അതിനാൽ വിവാഹിതയോ, അവിവാഹിതയോ ആയ പെൺകുട്ടിയോടുള്ള ഇത്തരം നടപടികൾ കുറ്റകരമാണ്.
" പെണ്‍കുട്ടി വിവാഹിത ആയതിനാൽ ഈ കേസ് കോടതിയിൽ നിലനിൽക്കില്ല എന്നാണ് " പ്രധാനമായും സൈബറിടത്തിലെ ന്യായീകരണം. എന്നാൽ ഇത് കോടതിയിൽ നിലനിൽക്കാനിടയില്ലെന്നാണ് വിലയിരുത്തൽ.
ഭര്‍ത്താവിനെ വഞ്ചിച്ചുകൊണ്ട് മറ്റൊരുവന്‍റെ കുഞ്ഞിന്‍റെ അമ്മയായി, എന്ന വ്യാജപ്രചാരണം രാഹുലിനെ അനുകൂലിക്കുന്നവർ നടത്തുന്നത് കോടതിയിൽ തിരിച്ചടിയായേക്കും.
അതിലൂടെ അതിജീവിതയെ കുറ്റക്കാരിയാക്കാനും, കുറ്റകൃത്യത്തിൽ തുല്ല്യ പങ്കാളിയാക്കാനും അതിലൂടെ പരാതിക്കാരി മോശക്കാരിയാണ് എന്ന് വരുത്തി അവരുടെ മൊഴിയുടെ പരാതിയുടെ ക്രെഡിബിലിറ്റി ഇല്ലാതെയാക്കാനുമാണ് ശ്രമിച്ചത്.
പെണ്‍കുട്ടി വിവാഹിതയാണെന്ന കാര്യം രാഹുല്‍ മാങ്കൂട്ടത്തിനോട് മറച്ചുവച്ചു എന്നും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടി വിവാഹമോചിതയാവാനുള്ള കാരണം തന്നെ രാഹുൽ ആണെന്നാണ് പോലീസിന് കിട്ടിയ വിവരം.
പെണ്‍കുട്ടിയാണ് അബോർഷന്‍ ചെയ്യാന്‍ ആശുപത്രിയില്‍ പോയതെന്നും മാങ്കൂട്ടത്തിൽ പോയിട്ടിലെന്നുമുള്ള വാദവും നിലനിൽക്കുന്നതല്ല. അവർ രണ്ടുപേരും ആശുപത്രിയിൽ പോയിട്ടില്ല.
അബോർഷനുള്ള മരുന്ന് രാഹുൽ പെണ്‍കുട്ടിക്ക് എത്തിച്ചുനൽകുകയായിരുന്നു. അത് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വരികയും ചെയ്തു. ആ മരുന്ന് കഴിച്ച്, കുഞ്ഞ് അബോട്ടായി ഡിപ്രെഷന്‍ അവസ്ഥയില്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടിയെ അസഭ്യം പറയുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/28/rahul-mankoottathil-6-2025-11-28-15-53-06.jpg)
ലൈംഗിക തൊഴിലാളി ആണെങ്കിലും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ആ ശരീരത്തിൽ ഒന്ന് സ്പർശിക്കുന്നത് ക്രിമിനൽ കുറ്റമാണ് എന്നിരിക്കെയാണ് മറ്റൊരാളുടെ ഭാര്യ ആണ് വിവാഹിത ആണ് അതുകൊണ്ട് സൗകര്യം പോലെ ബലാത്സംഗമോ, ഗർഭം കലക്കലോ ഒക്കെ ചെയ്യാമെന്ന ന്യായീകരണം ഇറക്കിയത്.
കുട്ടിയെ ഞാൻ വളർത്തും എന്ന് പെൺകുട്ടിയും പാടില്ല അതിനെ നശിപ്പിക്കണം എന്ന് പുരുഷനും പറയുന്നു. പെൺകുട്ടി ചെറുക്കുന്നു , സമ്മതിച്ചില്ലെങ്കിൽ കൊല്ലാൻ എത്ര നിമിഷം വേണം എന്ന് പെൺകുട്ടിയെ പുരുഷൻ ഭീഷണിപ്പെടുത്തുന്നു.
നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് ആ ഭ്രൂണത്തെ നിർബന്ധിച്ച് അലസിപ്പിക്കുന്നു. ഇത്രയും കാര്യങ്ങൾ ക്രിമിനൽ കേസിന് പര്യാപ്തമാണെന്നാണ് പോലീസ് പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us