/sathyam/media/media_files/2025/11/28/rahul-mankoottathil-5-2025-11-28-15-44-04.jpg)
കോട്ടയം: രാഹുൽ മാങ്കൂട്ടത്തെ ഭൂരിഭാഗം നേതാക്കളും കൈവിടുമ്പോഴും രാജി എഴുതി വാങ്ങുന്നതു പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്കു നയിക്കുമോയെന്ന് ആശങ്ക.
രാഹുലിനെ അറസ്റ്റു ചെയ്യുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കാം. കരുതലോടെ മാത്രം മുന്നോട്ടു പോയാല്‍ മതിയെന്ന നിലപാടാണു കോണ്‍ഗ്രസിനുള്ളത്.
കേസായ സ്ഥിതിക്കു രാഹുല്‍ കോടതിയില്‍ നേരിടട്ടേയെന്നാണു പാര്‍ട്ടിയിലെ പൊതുവായ തീരുമാനാം. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് ഇനി ചെയ്യാന്‍ ഒന്നുമില്ല തീരുമാനത്തിലേക്കാണു പാര്‍ട്ടി എത്തിച്ചേര്‍ന്നത്.
ഇപ്പോഴത്തെ വിവാദങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനു സി.പി.എം ഉപയോഗിക്കുകയാണ്. രാഹുലിന്റെ എം.എല്‍.എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ മാത്രം എഴുതി വാങ്ങാവുന്നതല്ല മറിച്ചു രാഹുല്‍ സ്വയം വിചാരിക്കേണ്ടതാണ്.
/filters:format(webp)/sathyam/media/media_files/QQXpa3ZkhFwOPmrPkxau.jpg)
സസ്പെന്‍ഷന്‍ ഉള്ളടത്തോളം കാലം രാഹുലിനു പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനോ സാധിക്കില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ രാഹുല്‍ സസ്പെന്‍ഷനിലായിട്ടു പങ്കെടുത്തിട്ടില്ല.
പാര്‍ട്ടി നേതാക്കളുമായി വേദിയും പങ്കിട്ടിട്ടില്ല. ഇനി സൂക്ഷ്മമായി പാര്‍ട്ടി ഇക്കാര്യം കൈകാര്യം ചെയ്യുമെന്നും നേതാക്കള്‍ പറയുന്നു.
അതേമസയം നേതാക്കളില്‍ ഭൂരിഭാഗം പേരും രാഹുലിനെ തള്ളി രംഗത്തു വന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിയമ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചത്.
പോലീസ് നടപടിയെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണ്. രാഹുലിനെ നേതാക്കള്‍ സംരക്ഷിക്കുന്നുവെന്നത് തെറ്റിദ്ധാരണയാണെന്നും കെ.സി പറഞ്ഞു.
/filters:format(webp)/sathyam/media/media_files/ogJ71qdwkwB7IGntxFsX.jpg)
ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു തന്റെ നിലപാടെന്ന് രമേശ് ചെന്നിത്തല. സസ്‌പെന്‍ഷന്‍ പാര്‍ട്ടി കൂട്ടായിട്ടെടുത്ത തീരുമാനമാണെന്നും വ്യത്യസ്ത അഭിപ്രായമായിട്ടും താന്‍ അതിനോട് യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ആരോപണങ്ങളുടെ സാഹചര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇപ്പോഴത്തെ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
നിലവിലെ സംഭവവികാസത്തില്‍ പുതുമ ഇല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം. ആരോപണം വന്നപ്പോഴെ രാഹുലിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തുവെന്നും നിമം അതിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം,തിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന് കിട്ടിയ ഇരയാണ് പരാതിക്കാരിയെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ നിലപാട്. സ്വര്‍ണക്കൊള്ള വഴി മാറ്റാനുള്ള തന്ത്രമാണിതെന്നും കോന്നിയിലും ആറ്റിങ്ങലിലും താനിത് നേരിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ നേരത്തെ എന്തുകൊണ്ടാണ് യുവതി പരാതിപ്പെടാതിരുന്നതെന്നും യുവതി മുഖ്യമന്ത്രിയെ കണ്ടത് ദുരൂഹമാണെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.
രാഹുലിന്റെ സംരക്ഷണം ഒരുക്കുന്നതില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. രാഹുല്‍ ഒളിവില്‍ പോയതിനെക്കുറിച്ച് ഞങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ല. പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡന്റാണ്. രാജി വയ്ക്കണമോയെന്നത് രാഹുല്‍ തീരുമാനിക്കേണ്ട കാര്യമാണ്.
/filters:format(webp)/sathyam/media/media_files/2025/08/23/rahul-nankoottathil-vd-satheesan-2025-08-23-11-50-37.jpg)
കുറ്റാരോപിതര്‍ തന്നെ അവരുടെ സംരക്ഷണ വലയം തീര്‍ക്കണം. പക്ഷെ ഇതൊന്നും കൊണ്ട് ശബരിമലയിലെ സ്വര്‍ണക്കൊള്ള മൂടിവയ്ക്കാമെന്ന് ആരും കരുതേണ്ട. ഞങ്ങള്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നു കെ. മുരളീധരന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യമാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ ഉയര്‍ത്തിയത്. പരാതി നല്‍കാന്‍ തെരഞ്ഞെടുത്ത സമയത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us