/sathyam/media/media_files/2025/08/23/rahul-mankootathil-2025-08-23-18-55-36.jpg)
പാലക്കാട്: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ശബ്ദരേഖയിൽ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ.
കഴിഞ്ഞ മൂന്നുമാസമായി ഉന്നയിച്ചുവരുന്ന പഴയ ആരോപണങ്ങളേ ഇവയിലും ഉള്ളുവെന്നും, ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ എല്ലാ സഹകരണവും നൽകുമെന്നും രാഹുൽ പറഞ്ഞു. അന്വേഷണം ഒരു ഘട്ടത്തിൽ എത്തുമ്പോൾ തന്നെ പറയാനുള്ള കാര്യങ്ങൾ നിയമപരമായി മുന്നോട്ടുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഡിയോയും ചാറ്റും സ്വന്തമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാഹുല്‍ രൂക്ഷമായി പ്രതികരിച്ചു. രേഖകൾ പ്രസിദ്ധീകരിച്ച ശേഷമാണ് മാധ്യമങ്ങൾ സ്ഥിരീകരണം തേടുന്നതെന്ന് വിമർശിച്ച അദ്ദേഹം, പോലിസ് സ്വമേധയാ കേസെടുക്കാമെന്ന ചോദ്യത്തിന് “എടുക്കണ്ടെന്ന് ഞാൻ പറഞ്ഞോ ?” എന്നും തിരിച്ചടിച്ചു.
നിയമപരമായി മുന്നോട്ട് പോകാനുള്ള അവകാശം തനിക്കുണ്ടെന്നും, ഇതുവരെ രാജ്യത്തിന്റെ നിയമത്തിന് എതിരായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us