/sathyam/media/media_files/2025/10/14/thiruvallam-bhasi-2025-10-14-18-43-56.jpg)
തൃശ്ശൂർ: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് ക്രിമിനൽ പശ്ചാത്തലമുള്ള ചിലരിൽ നിന്ന് ഗുരുതരമായ ആക്രമണ ഭീഷണിയുണ്ടെന്നും, അദ്ദേഹം അതീവ ജാഗ്രത പാലിക്കണമെന്നും മാധ്യമപ്രവർത്തകന്റെ മുന്നറിയിപ്പ്,
തിരുവല്ലം ഭാസി എന്ന മാധ്യമപ്രവർത്തകനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുലിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ സി.പി.എം. പ്രവർത്തകർ അദ്ദേഹത്തിന് സംരക്ഷണം നൽകണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.
മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രകാരം:
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഒരു സുഹൃത്തിൽ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും, ഈ സുഹൃത്ത് തൃശ്ശൂരിലെ ഒരു മുൻ എം.പിയുടെ കുടുംബാംഗമാണെന്നും മാധ്യമപ്രവർത്തകൻ തന്റെ പോസ്റ്റിൽ പറയുന്നു.
ആക്രമിക്കാൻ ​ഗൂഢാലോചന നടത്തുന്നവർ നിസ്സാരക്കാരല്ലെന്നും, മാറാട് കലാപം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോസ്റ്റിലുണ്ട്.
രാഹുൽ മാങ്കൂട്ടം സൂക്ഷിക്കുന്നത് നല്ലതാണെന്നും , സഖാക്കളുടെ ഒരു കണ്ണ് രാഹുലിന് മേൽ ഉണ്ടായിരിക്കണമെന്നും പോസ്റ്റിലുണ്ട്.