ബലാത്സം​ഗ കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ പോകാതിക്കാൻ കളിച്ചത് വലിയ കളി, ഇപ്പോൾ ഇതാ നാളെ രാഹുൽ ഒളിവ് ജീവിതം അവസാനിപ്പിച്ച് പുറത്തേയ്ക്ക് വരുന്നു. എന്നാൽ രാഹുൽ ഈശ്വർ ഇപ്പോഴും ജയിലിൽ തന്നെ

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ചെന്ന കേ​സി​ൽ ആ​ദ്യം അ​റ​സ്റ്റി​ലാ​കു​ന്ന​ത് രാ​ഹു​ൽ ഈ​ശ്വ​റാ​ണ്. കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് രാ​ഹു​ൽ.

New Update
rahul eswar rahul mankoottathil

കോട്ടയം: ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടി​യ​തോ​ടെ ഒ​ളി​വി​ലാ​യി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എയ്ക്കു പു​റ​ത്തേ​ക്കു വ​രാ​ൻ വ​ഴി തെ​ളി​ഞ്ഞപ്പോഴും രാഹുലിനെ പിന്തുണയ്ക്കാൻ രംഗത്തിറങ്ങിയ രാഹുൽ ഈശ്വർ അകത്തുതന്നെ.

Advertisment

 ആ​ദ്യ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച വ​രെ രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ടയുകയും രണ്ടാം കേസിൽ മുൻകൂർ ജാമ്യം കിട്ടുകയും ചെയ്തതോടെയാണ് രാ​ഹു​ൽ മാങ്കൂട്ടത്തിലിനു പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്.

വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​​ല​​ക്കാ​​ട് കു​​ന്ന​​ത്തൂ​​ർ​​മേ​​ട്ടി​​ലു​​ള്ള ബൂ​​ത്തി​​ൽ രാ​ഹു​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പീഡന ആരോപണം ഉയർന്നപ്പോൾതന്നെ ശക്തമായ പിന്തുണയുമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ വ്യക്തിയാണ് രാഹുൽ ഈശ്വർ.

rahul

ഇതിനായി നിരവധി വീഡിയോകളും ചെയ്തു. ഇതു കള്ളക്കേസ് ആണെന്ന വാദവും രാഹുൽ ഈശ്വർ ഉയർത്തിയിരുന്നു.

എന്നാൽ, ആരോപണമുന്നയിച്ച യുവതി മാങ്കൂട്ടത്തിലിനെതിരേ പീഡന കേസ് നൽകിയതോടെ കാര്യങ്ങൾ മറ്റൊരു ദിശയിലേക്കു തിരഞ്ഞു.

പരാതിക്കാരിയെ അധിക്ഷേപിക്കുകയും അവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരേയും പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ച് ഒടുവിൽ അറസ്റ്റ് ചെയ്തു. 

RAHUL

ജാമ്യം നിഷേധിക്കപ്പെട്ടതോടെ പോലീസ് അനീതി കാണിച്ചെന്നാരോപിച്ച് ജയിലിൽ നിരാഹാരം തുടങ്ങി. ഇതിനു കോടതിയുടെ കടുത്ത വിമർശനവും ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെ നിരാഹാരം നിർത്തി. 

നിരാഹാരം തുടങ്ങിയതിനു പിന്നാലെ രാഹുലിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ആരോഗ്യം മെച്ചപ്പെട്ടതോടെ ഇന്നു കോടതി രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി രാഹുൽ പുറത്തിറങ്ങിയാലും പിന്തുണക്കാരൻ രാഹുൽ അകത്തു തന്നെ കിടക്കുമെന്നതാണ് സ്ഥിതി.

കേ​സി​ലെ തു​ട​ർ​തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​കാ​നാ​യി​ട്ടാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. അതേസമയം, വ്യാ​ഴാ​ഴ്ച ത​ന്നെ രാ​ഹു​ൽ ജാ​മ്യാ​പേ​ക്ഷയുമാ​യി കോ​ട​തി​യെ വീണ്ടും സ​മീ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Advertisment