മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാൻ സാധ്യത. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന

രണ്ടു ഗുരുതര കേസുകൾ വന്നതോടെ മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യത മങ്ങിയെന്നാണ് വിലയിരുത്തൽ.

New Update
rahul mankoottathil-4

തിരുവനന്തപുരം: മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളുകയും കോൺഗ്രസ് പുറത്താക്കുകയും ചെയ്തതിനു പിന്നാലെ സ്ത്രീപീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാൻ സാധ്യത. 

Advertisment

അറസ്റ്റ് ചെയ്യുന്നതു കോടതി വിലക്കിയിട്ടില്ല. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നു വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും കീഴടങ്ങുന്നതാവും നല്ലതെന്ന ഉപദേശം അടുപ്പമുള്ളവർ രാഹുലിനു നൽകിയെന്നാണ് സൂചന. 

രണ്ടു ഗുരുതര കേസുകൾ വന്നതോടെ മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യത മങ്ങിയെന്നാണ് വിലയിരുത്തൽ.

അതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വൈകാതെ കീഴടങ്ങിയേക്കും.

rahul


വ്യാജപരാതി ആണെന്നുള്ള രാഹുലിന്‍റെ വാദങ്ങൾ തള്ളിയാണ് കോടതിവിധി.

രാഹുലിനെതിരേ മറ്റൊരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റർ ചെയ്തതും മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യതയെ ബാധിച്ചു.

കോടതിവിധി വന്നതിനു തൊട്ടുപിന്നാലെയാണ് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയത്.

നിലവിൽ സസ്പെൻഷൻ നടപടിയായിരുന്നു പാർട്ടി സ്വീകരിച്ചിരുന്നത്.

rahul mankoottathil-9

എന്നാൽ, മറ്റൊരു യുവതികൂടി പരാതിയുമായി കെപിസിസിയെത്തന്നെ സമീപിച്ചതോടെ കടുത്ത നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽത്തന്നെ ശക്തമായിരുന്നു.

 വനിതാ നേതാക്കൾ ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്നു കെ. മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു.

Advertisment