/sathyam/media/media_files/2025/12/10/rahul-mankoottathil-10-2025-12-10-16-06-28.jpg)
കോട്ടയം: രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനു പിന്നാലെ രാഹുലിനെ അനുകൂലിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങി..
രാഹുലിനെയും കോണ്‍ഗ്രസിനെയും കുടുക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളാണ് പരാതികള്‍ക്കു പിന്നിലാണ് ഇക്കൂട്ടരുടെ വാദം.
രാഹുലില്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ പരാതി പാര്‍ട്ടിക്കുള്ള കെണിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്.
23കാരിയുടെ പരാതിയിലൂടെ തന്നെയും പാര്‍ട്ടിയെയും കുടുക്കാന്‍ നോക്കി. രാഷ്ട്രീയ, നിയമവശങ്ങള്‍ പരിശോധിച്ച് തന്ത്രപൂര്‍വമാണ് ആ പരാതി തയ്യാറാക്കിയത്.
/filters:format(webp)/sathyam/media/media_files/2025/12/10/sunny-joseph-3-2025-12-10-16-09-32.jpg)
മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് ശേഷമാണ് തനിക്ക് പരാതി അയച്ചത്. പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ചു വേഗത്തില്‍ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു വെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
ഇതുകൂടി ചേര്‍ത്തുവെച്ചാണു രാഹുലിനെതിരെ നടന്നതെല്ലാം ഗൂഡാലോചനയുടെ ഭാഗമായിരുന്നു എന്നുകൂടി രാഹുലിനെ പിന്തുണയ്ക്കുന്നവര്‍ പങ്കുവെക്കുന്നു. വ്യാപകമായ രീതിയിലാണ് കാര്‍ഡുകളും പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട് എത്തിയാല്‍ സ്വീകരണം ഒരുക്കാനും നീക്കം നടക്കുന്നുണ്ട്. നാളെ വോട്ട് ചെയ്യാന്‍ ഒളിവിലുള്ള രാഹുല്‍ എത്തുമെന്നാണു വിവരം.
പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണു രാഹുലിന് വോട്ട്. സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്.
രാഹുല്‍ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തില്‍ തന്നെയാണ് രാഹുലിന് വോട്ട്. പാലക്കാട് നഗരസഭയിലെ 24ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്.
കഴിഞ്ഞ മാസം 27നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് രാഹുല്‍ പാലക്കാട് നിന്ന് ഒളിവില്‍ പോയത്.
14 ദിവസമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്. ഹൈക്കോടതിക്ക് പിന്നാലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ വോട്ടവകാശം വിനിയോഗിക്കാന്‍ വരുമെന്ന സൂചനയാണുള്ളത്.
/filters:format(webp)/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
ആദ്യത്തെ ബലാത്സംഗ കേസില്‍ നേരത്തെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ആദ്യത്തെ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
ആദ്യത്തെ കേസില്‍ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധിയും രണ്ടാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്നുമുള്ള ഉത്തരവുള്ളതിനാല്‍ രാഹുല്‍ പുറത്തുവരുമെന്ന് വിവരമാണ് പുറത്തുവരുന്നത്.
തിങ്കളാഴ്ച ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടിയില്ലെങ്കിലോ ജാമ്യം തള്ളിയാലോ പോലീസിന് ആദ്യത്തെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താനാകും.
ഇന്ന് ഉച്ചയ്ക്കുശേഷമാണ് രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോസ്ഥക്ക് മുന്‍പാകെ ഹാജരായി ഒപ്പിടണമെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. രാഹുലിനെ ഈ കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും ഉത്തരവിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us