/sathyam/media/media_files/2025/08/23/rahul-mankoottathil-3-2025-08-23-20-39-07.jpg)
കൊച്ചി: കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണത്തിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.
'പത്രസമ്മേളനം കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി, അയാള്‍ ശിവന്‍ കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്...നേമത്ത് ബിജെപി എംഎല്‍എ തോറ്റെന്ന് ആരാണ് പറഞ്ഞത്? ശ്രീ.പി.എം എംഎൽഎ സംഘിക്കുട്ടി.' രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
/filters:format(webp)/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
അതേസമയം, പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഒരു നീക്കവും സർക്കാർ അനുവദിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. അതുപോലെ, കുട്ടികൾക്ക് അർഹമായ ഒരു രൂപ പോലും നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സമഗ്രശിക്ഷ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
2023–24 വർഷം 188.88 കോടി രൂപയാണ്. 2024–25 വർഷത്തെ കുടിശിക 513.84 കോടി രൂപയാണ്. 2025–26ൽ ലഭിക്കേണ്ടിയിരുന്ന 456.01 കോടി രൂപയും തടഞ്ഞുവച്ചു. ആകെ 1158.13 കോടി രൂപയാണ് ഇതുവഴി നമുക്ക് നഷ്ടമായത്.
/filters:format(webp)/sathyam/media/media_files/2025/10/01/v-sivankutty-2025-10-01-16-50-35.jpg)
പിഎം ശ്രീ പദ്ധതി 2027 മാർച്ചിൽ അവസാനിക്കും. ഇപ്പോൾ ഒപ്പിടുന്നതിലൂടെ സമഗ്രശിക്ഷ കുടിശ്ശികയും രണ്ടുവർഷത്തെ പിഎം ശ്രീ ഫണ്ടും ഉൾപ്പെടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിനു ലഭ്യമാകാൻ പോകുന്നത്.
കേന്ദ്രം സമഗ്രശിക്ഷ പദ്ധതിക്കു നൽകാമെന്ന് ഇന്നലെ ധാരണയായത് 971 കോടി രൂപയാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us