/sathyam/media/media_files/oNWwTDL0uIYH8bhyO0lJ.jpg)
കോട്ടയം: രാഹുല്‍ മാങ്കൂട്ടം എം.എല്‍.എയ്ക്ക് എതിരായ ആരോപണങ്ങള്‍ പ്രൊഫൈലില്‍ അപ്‌ഡേറ്റ് ചെയ്തു വിക്കീപീഡിയയും. ഉയര്‍ന്ന വന്ന ആരോപണങ്ങളെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട അവസ്ഥയിലാണ് രാഹുല്‍.
കോണ്‍ഗ്രസ് സംവിധാനത്തെയാകെ പ്രതിരോധത്തിലാക്കാന്‍ എതിര്‍ പാര്‍ട്ടികള്‍ക്ക് ഇതിലൂടെ കഴിഞ്ഞിരുന്നു. തുടക്കത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും ഇപ്പോള്‍ പാര്‍ട്ടയും കൈവിട്ട അവസ്ഥയിലാണ് രാഹുല്‍. ഇതിനിടെയാണ് വിക്കീപീഡിയയും രാഹുലിന്റെ വിവാദങ്ങൾ അപ്‌ഡേറ്റ് ചെയ്തത്.
'2025 ഓഗസ്റ്റ് 21-ന്, മലയാള നടി റിനി ആന്‍ ജോര്‍ജ്ജ് ഒരു 'യുവ രാഷ്ട്രീയക്കാരന്‍' തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്ന് ആരോപിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
അവര്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും, വാര്‍ത്താ കവറേജില്‍ മാധ്യമങ്ങള്‍ ഈ ആരോപണത്തെ രാഹുലുമായി ബന്ധപ്പെടുത്തി. ഈ ആരോപണം നിഷേധിച്ച രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കില്ലെന്ന് പറഞ്ഞു.
തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളില്‍, രാഹുല്‍ തന്നോട് 'ബലാത്സംഗ ഫാന്റസികള്‍' പങ്കുവെച്ചതായും തന്നെ 'ബലാത്സംഗം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്' പറഞ്ഞതായും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അവന്തിക വിഷ്ണു ആരോപിച്ചു.
ഒരു സ്ത്രീ ഗര്‍ഭം അവസാനിപ്പിക്കാന്‍ അദ്ദേഹം പ്രേരിപ്പിക്കുന്നതായി കാണിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതിന്റെ ആധികാരികതയെ അദ്ദേഹം ചോദ്യം ചെയ്തു. കൂടാതെ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ പരാതിയില്‍ നിയമോപദേശം തേടുകയാണെന്ന് കൊച്ചി പോലീസ് പറഞ്ഞു.
കോണ്‍ഗ്രസ് ഒരു ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു, പക്ഷേ, അദ്ദേഹത്തെ പുറത്താക്കണമെന്ന് എതിരാളികളില്‍ നിന്നുള്ള ആഹ്വാനങ്ങള്‍ക്കിടയില്‍, അദ്ദേഹത്തിന്റെ നിയമസഭാ സ്ഥാനം ഒഴിയാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല' എന്നിങ്ങനെയാണ് പുതുതായി ചേര്‍ത്ത വിരവരങ്ങള്‍.
അതേസമയം ഇന്നു തന്നെ രാഹുലിന്റെ രാജിപ്രഖ്യാപനം ഉണ്ടാകുമെന്ന വിവരമാണ് പുറത്തേക്കു വരുന്നത്. രാജിക്കാര്യം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.
ഹൈക്കമാന്റിന്റെ അംഗീകരാം കൂടി ലഭിക്കുന്നതോടെ രാജിപ്രഖ്യാനം ഉണ്ടാകും. ഇതോടെ വീണ്ടും പ്രൊഫൈല്‍ അപഡേറ്റ് ചെയ്യേണ്ടി വരും.