ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/2025/10/15/raila-odinga-2025-10-15-13-25-22.jpg)
കൂത്താട്ടുകുളം: പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം സംഭവിച്ച കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക കൂത്താട്ടുകുളത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. 80 വയസ്സായിരുന്നു. കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതായിരുന്നു ഒടിങ്ക.
Advertisment
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്.
ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഒടിങ്കയെ ഉടന്‍ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
മകളും കുടുംബാംഗങ്ങളും ഒടിങ്കയ്ക്കൊപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്.