ഇനി തടസങ്ങളില്ല. അങ്കമാലി-എരുമേലി ശബരി റെയിൽ പാതക്കായി സ്ഥലം ഏറ്റെടുക്കല്‍ അതിവേഗം. മലയോര മേഖലയിലെ റെയില്‍ കണക്ടിവിറ്റി കൊണ്ടുവരുക വൻ മാറ്റങ്ങൾ

ഇതോടെ ദശകങ്ങളായി മുടങ്ങിക്കിടക്കുന്ന ശബരി പദ്ധതിക്ക് വേഗത കൈവരുമെന്നാണ് പ്രതീക്ഷ. ഇനി ഭരണാനുമതിയുടെയോ മറ്റ് ഉത്തരവുകളുടേയോ ആവശ്യമില്ല.

New Update
Untitled

കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍വേ പാതക്കായി സ്ഥലം ഏറ്റെടുക്കല്‍ അതിവേഗം ഉണ്ടാകും. ഇന്നലെയാണ് സംസ്ഥാനത്തെ റെയില്‍വേ വികസനത്തില്‍ നിര്‍ണായകമായ അങ്കമാലി-എരുമേലി ശബരി റെയില്‍വേ പാതക്കായി 1,900 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചത്.

Advertisment

ഇതോടെ ദശകങ്ങളായി മുടങ്ങിക്കിടക്കുന്ന ശബരി പദ്ധതിക്ക് വേഗത കൈവരുമെന്നാണ് പ്രതീക്ഷ. ഇനി ഭരണാനുമതിയുടെയോ മറ്റ് ഉത്തരവുകളുടേയോ ആവശ്യമില്ല.


അങ്കമാലി - എരുമേലി ശബരി റെയില്‍പാതയില്‍ ആകെയുള്ളത് 14 സ്റ്റേഷനുകളാണ്. ഇതില്‍ 7 എണ്ണം എറണാകുളം ജില്ലയില്‍, 2 എണ്ണം ഇടുക്കിയില്‍, 5 എണ്ണം കോട്ടയത്ത്. നിലവിലുള്ള എറണാകുളം - ഷൊര്‍ണൂര്‍ ലൈനില്‍ അങ്കമാലി ഫോര്‍ കാലടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ശബരിപാത ആരംഭിക്കുന്നത്.

കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം വഴി പാത ഇടുക്കി ജില്ലയില്‍ പ്രവേശിക്കും.

തൊടുപുഴ- (അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നിര്‍ദിഷ്ട ലൈന്‍ വഴിയുള്ള ദൂരം - 55 കിലോമീറ്റര്‍): ശബരി പാതയിലെ ഇടുക്കി ജില്ലയിലെ ആദ്യ സ്റ്റേഷന്‍. തൊടുപുഴ നഗരത്തിലെ കോലാനി - വെങ്ങല്ലൂര്‍ ബൈപാസിന് സമീപമാണ് സ്റ്റേഷന്‍. നഗരഹൃദയത്തില്‍ നിന്ന് 3 കിലോമീറ്റര്‍ മാത്രം അകലെയാണു സ്റ്റേഷന്‍. ഇടുക്കി ജില്ലയിലെ പ്രധാന സ്റ്റേഷനായി മാറേണ്ടതും തൊടുപുഴയാണ്.


തൊടുപുഴ സ്‌റ്റേഷനില്‍ നിന്നു പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ദൂരം കണക്കാക്കിയാല്‍ മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് - 80 കിലോമീറ്റര്‍, അടിമാലി - 58 കിലോമീറ്റര്‍, ഇടുക്കി ഡാം - 56 കിലോമീറ്ററുമാണ്.


എരുമേലിയില്‍ റെയില്‍വേ സ്റ്റേഷന്‍, എവിടെ വരുമെന്നതില്‍ ആകാംഷയുണ്ട്. ശബരി വിമാനത്താവള പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറാത്തതിനാല്‍ വിമാനത്താവള പ്രദേശമായ ചെറുവള്ളിയില്‍നിന്ന് 5 - 8 കിലോമീറ്ററിനുള്ളില്‍ റെയില്‍വേ സ്റ്റേഷന്‍ വരാനാണ് സാധ്യത.

തിരുവനന്തപുരം നഗരത്തില്‍ മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യമുള്ളത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും 5-6 കിലോമീറ്ററിനുള്ളിലാണ്.

എരുമേലി വിമാനത്താവളവുമായുള്ള റെയില്‍വേ കണക്ടിവിറ്റി വന്നാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്കും തമിഴ്‌നാട്ടിലെ കമ്പം, തേനി മേഖലകള്‍ക്കും പ്രയോജനപ്പെടും.

Advertisment