കൊ​ച്ചി സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം തീ​പി​ടി​ത്തം, ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം

New Update
1769858051

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഷെ​ഡി​ല്‍ തീ​പി​ടി​ത്തം. സൗ​ത്ത് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

Advertisment

ഉ​ട​ന്‍ അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തി തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. സൗ​ത്ത് റെ​യി​വേ സ്റ്റേ​ഷ​നും റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജി​നും മെ​ട്രോ റെ​യി​ല്‍ പാ​ല​ത്തി​നും ന​ടു​വി​ലു​ള്ള ഷെ​ഡി​നാ​ണ് തീ​പി​ടി​ച്ച​ത്.

ട്രെ​യ്‌​നി​ലും റെ​യി​ല്‍​വേ പാ​ല​ത്തി​ലു​മൊ​ക്കെ ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യ​മാ​ണ് ഈ ​ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ആ​സ്പ​റ്റോ​സ് കൊ​ണ്ടു​ണ്ടാ​ക്കി​യ ഷെ​ഡി​ല്‍ പെ​ട്ടെ​ന്ന് ത​ന്നെ തീ ​പ​ട​ര്‍​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. തീ ​പ​ട​ര്‍​ന്ന ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ള്ള ക​ട​ക്കാ​രാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്.

ഒ​പ്പം ത​ന്നെ അ​തു​വ​ഴി പോ​യ ഒ​രു കു​ടി​വെ​ള്ള ടാ​ങ്ക​റി​ല്‍ നി​ന്നും വെ​ള്ള​മെ​ടു​ത്ത് ആ​ളു​ക​ള്‍ തീ​യ​ണ​യ്ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു. ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യം ക​ത്തി​യ​തി​ല്‍ സ​മീ​പ​ത്ത് തീ​യ​ണ​ച്ച ശേ​ഷം ക​ന​ത്ത പു​ക ഉ​യ​ര്‍​ന്നു.

Advertisment