/sathyam/media/media_files/2026/01/05/fire-brake-out-2026-01-05-15-34-00.jpg)
കോട്ടയം: അടിക്കടി പാര്‍ക്കിങ് ഫീസ് കൂട്ടും, പക്ഷേ, സുരക്ഷയുടെ കാര്യത്തില്‍ റെയില്‍വേ ഏറെ പിന്നില്‍. സ്റ്റേഷനു മുന്നിലെ പാര്‍ക്കിങ്ങ് കേന്ദ്രത്തില്‍ പണം മേടിക്കുന്നതല്ലാതെ യാതൊരു സുരക്ഷയും റെയില്‍വേ ഒരുക്കിയിട്ടില്ല..
കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ബഹുനില പാര്‍ക്കിങ്ങ് സമൂച്ചയമുണ്ടെങ്കിലും തീപിടുത്തമുള്‍പ്പെടെ പ്രതിരോധിക്കാന്‍ സംവിധാനങ്ങള്‍ പേരിനു മാത്രം.
/filters:format(webp)/sathyam/media/media_files/2025/06/24/kottayam-railway-station-parking-2025-06-24-18-28-10.jpg)
ഒരു വാഹനത്തില്‍ തീപ്പൊരി കണ്ടാല്‍ പോലും മറ്റ് വാഹനങ്ങള്‍ എടുത്തുമാറ്റാന്‍ കഴിയില്ല. പാര്‍ക്കിങ്ങ് സമുച്ചയത്തിന്റെ പിന്നില്‍ റോഡിനോട് ചേര്‍ന്ന് മാലിന്യം കൂടിക്കിടക്കുന്നതും തീപിടുത്ത സാധ്യത വര്‍ധിപ്പിക്കുന്നു.
ഒരു അഗ്‌നിശമന ഉപകരണം മാത്രം, ഇവിടേയ്ക്ക് ആര്‍ക്കും എപ്പോഴും കടന്നുകയറാവുന്ന അവസ്ഥയാണ്, സുരക്ഷാമതില്‍ ഇല്ല. പുറത്തുനിന്നെത്തുന്ന ഒരാള്‍ക്ക് അപകടം സൃഷ്ടിക്കാനും എളുപ്പമാണ്.
രാവിലെ ട്രെയിനുപോകാന്‍ എത്തുന്ന നിരവധി യാത്രക്കാരാണ് വാഹനങ്ങള്‍ പാര്‍ക്കിങ് സ്ഥലത്ത് വച്ചുപോകുന്നത്. പലപ്പോഴും സ്ഥലമില്ലാത്തിനാല്‍ റോഡരികിലും റെയില്‍വേ പോലീസ് സ്റ്റേഷന്റെ മുന്നിലുമായാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.
പലയിടത്തും കൃത്യമായ സി.സി ടി.വി കാമറകളില്ല. ബൈക്കില്‍ സൂക്ഷിക്കുന്ന ഹെല്‍മെറ്റുകള്‍ മോഷണം പോകുന്നതും ഇന്ധനമൂറ്റുന്നതും പതിവാണ്.
തൃശൂര്‍ സംഭവത്തിനു പിന്നാലെ ഇന്നലെ സംയുക്ത പരിശോധന പാര്‍ക്കിങ്ങ് കേന്ദ്രത്തില്‍ നടന്നിരുന്നു. ആര്‍.പി.എഫ്, പോലീസ്, അഗ്നിശമനസേനാ ഉദ്യോഗസ്ഥരും പങ്കെടുത്തായിരുന്നു പരിശോധന. രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്കു കൈമാറും.
അതേസമയം, തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് ഷെഡില്‍ ഉണ്ടായ തീപിടുത്തം വൈദ്യുതി ലൈനില്‍ നിന്നാണെന്ന വാദം റെയില്‍വേ തള്ളുകയാണ്. പാര്‍ക്കിങ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ ഉണ്ടായതെന്നും ഇത് പടര്‍ന്നു എന്നുമാണ് വിശദീകരണം.
/filters:format(webp)/sathyam/media/media_files/2026/01/05/fire-caught-at-thrissur-reinway-station-2026-01-05-15-39-25.jpg)
ചട്ടം ലംഘിച്ചുള്ള നിര്‍മാണത്തിനെതിരെ തൃശൂര്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി എന്ന വാദവും റെയില്‍വേ തള്ളി. തങ്ങള്‍ക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.
ചട്ടങ്ങള്‍ പ്രകാരം റെയില്‍വേയുടെ സ്ഥലത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്റെ അനുമതി ആവശ്യമില്ലെന്നാണ് റെയില്‍വെയുടെ വാദം.
സംഭവസ്ഥലത്ത് സി.സി.ടി.വി ഉണ്ടായിരുന്നു. എന്നാല്‍ തീപിടിത്തത്തില്‍ ഇത് നശിച്ചുവെന്നും ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.
തീപിടുത്തത്തില്‍ റെയില്‍വേയുടെ ടവര്‍ വാഗണ് കേടു പറ്റിയിരുന്നു. ഇത് ഉടന്‍തന്നെ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടുകൊണ്ട് മികച്ച പ്രവര്‍ത്തനമാണ് റെയില്‍വേയും റെയില്‍വേ പോലീസും നടത്തിയത് എന്നാണു വിശദീകരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us