Advertisment

വീശിയടിക്കാൻ ‘മിദ്ഹിലി’ ഇന്നെത്തും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

New Update
midhili.jpg

തിരുവനന്തപുരം: മിദ്ഹിലി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുള്ള അതിതീവ്ര ന്യൂനമർദ്ദം മിദ്ഹിലി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Advertisment

ഇന്ന് രാവിലെയോടെ ബംഗ്ലാദേശ് തീരത്ത് മൊൻഗ്ലക്കും ഖേപുപാറക്കും മധ്യ ചുഴലിക്കാറ്റായി കരയിൽ പ്രവേശിച്ചേക്കും. വടക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.

ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

midhili
Advertisment