New Update
/sathyam/media/media_files/7z2kESiZlezvojBHF8MC.jpg)
തിരുവനന്തപുരം: തിരുവനന്തുപുരം നഗരത്തില്‍ ശക്തമായ മഴ. മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും മഴ തോര്‍ന്നിട്ടും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. രണ്ടു മണിക്കൂറിലേറെ നേരമാണ് നഗരത്തില്‍ മഴ പെയ്തത്.
Advertisment
തമ്പാനൂര്‍ ജങ്ഷനിലും ബേക്കറി ജങ്ഷന്‍ തുടങ്ങിയ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടുണ്ടുണ്ടായി. മഴയെ തുടര്‍ന്ന് നിരവധി കടകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍ മഴയാണ്. കനത്ത മഴ പെയ്തതോടെ നഗരത്തില്‍ കടുത്ത ചൂടിന് ആശ്വാസമായി.