കനത്ത മഴയിൽ വയനാടും കോഴിക്കോടും മലവെള്ളപ്പാച്ചിൽ; സാഹസിക വിനോദ സഞ്ചാരത്തിന് നിരോധനം, ബാണാസുര സാ​ഗർ ഡാമിൽ റെഡ് അലര്‍ട്ട്

New Update
G

കോഴിക്കോട്: കോഴിക്കോടും വയനാടും മഴ ശക്തിയാർജിച്ചു. പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പും ഉയരുന്നുണ്ട്. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി.

Advertisment

അതേസമയം വയനാട്ടിൽ കനത്തമഴ തുടരുന്നതിനാല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ബാണാസുര സാ​ഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്.

വിനോദ സഞ്ചാരികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്നത് പൊലീസ്, ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കണമെന്നും കലക്ടർ ഉത്തരവിൽ പറയുന്നു.

Advertisment