കൊച്ചി: ശക്തമായ മഴയെ തുടർന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.
കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും മാത്രമാണ് നാളെ അവധി.