കനത്ത മഴയിൽ വീടു തകർന്നു. വീട്ടിലുള്ളവർ അത്‌ഭുതകരമായി രക്ഷപ്പെട്ടു

ഇരു സഹോദരൻമാരും കുടുംബവും ഒരുമിച്ചാണ്  താമസം. പുലർച്ചെ ഒരു മണിയോടെ തകർച്ചയുടെ ശബ്ദം കേട്ട് ചെന്താമരയാണ് എല്ലാവരെയും വിളിച്ചുണർത്തി പുറത്തേക്ക്  ഇറക്കിയത്. 

New Update
Untitledowisii0hou

മലമ്പുഴ: ശനിയാഴ്ച്ച രാത്രി ഒരു മണിക്ക് പെയ്ത കനത്ത മഴയിൽ മരുത റോഡ് പഞ്ചായത്തിൽ നാലാം വാർഡിൽ പടലിക്കാട് വീട്ടിൽ അജയൻ- സൗമ്യ ദമ്പതികളുടയും ചെന്താമര -രാധിക ദമ്പതികളുടെയും വീട് പൂർണ്ണമായും തകർന്നു.

Advertisment

ഇരു സഹോദരൻമാരും കുടുംബവും ഒരുമിച്ചാണ്  താമസം. പുലർച്ചെ ഒരു മണിയോടെ തകർച്ചയുടെ ശബ്ദം കേട്ട് ചെന്താമരയാണ് എല്ലാവരെയും വിളിച്ചുണർത്തി പുറത്തേക്ക്  ഇറക്കിയത്. 

അതുകൊണ്ട് വൻ ദുരന്തം ഒഴിവായി. അജയൻ്റെ മകൾ ഉൾപ്പടെ 5 പേരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.  പോലീസും ജനപ്രതിനിധികളും നാട്ടുകാരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Advertisment