കനത്ത മഴയിൽ വൻമരം കട പുഴകി വീണു. വടകര വില്ല്യാപ്പള്ളിയിൽ ഭഗവതി ക്ഷേത്രം പൂർണ്ണമായും തകർന്നു

New Update
s

കോഴിക്കോട്: വടകര വില്ല്യാപ്പള്ളിയിൽ അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രം പൂർണ്ണമായും തകർന്നു. അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്ര കാവിലെ വർഷങ്ങൾ പഴക്കമുള്ള വൻമരം കട പുഴകി വീണാണ് ക്ഷേത്രം തകർന്നത്.

Advertisment

അതേസമയം കാസർഗോഡ് ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ടാറിംഗ് നടന്ന ഭാഗത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ചട്ടഞ്ചാലിലെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്നും താഴേക്ക് വരുന്ന കാനത്തുംകുണ്ട് വളവിലാണ് വലിയ ഗര്‍ത്തം ഉണ്ടായിരിക്കുന്നത്.

Advertisment