കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്കുമാണ് ചക്രവാതച്ചുഴി ന്യൂനമര്‍ദമായി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴക്കും, 28 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുമാണ് സാധ്യതയെന്നാണ് പ്രവചനം.
വയനാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ പുഴ കരകവിഞ്ഞു. പുഴംകുനി ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപവാസികളായ കുടുംബങ്ങളെ സുരക്ഷിതമായ ക്യാമ്പിലേക്ക് മാറ്റി.
ന്‍കരുതലിന്റെ ഭാഗമായി കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂര്‍ അങ്കണവാടിയിലേക്ക് മാറ്റിയത്.