തിരുവനന്തപുരം: തുലാവർഷം ശക്തിപ്പെടുന്നു. സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഒരു ജില്ലകളിലും ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ മഴ കനക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്.
ഇടിയോടുകൂടിയ മഴ സംസ്ഥാനത്ത് വരും ദിവസങ്ങളിലും തുടരും. മധ്യ-തെക്കൻ കേരളത്തിൽ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ട്. കേരളത്ത് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കർണാടക , ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.