ദുരിതപ്പെയ്‌ത്ത് ഇന്നും തുടരും; 10 ജില്ലകളിലും കോട്ടയം ജില്ലയിലെ 2 താലൂക്കുകളിലും അവധി; 4 ജില്ലകളിൽ റെഡ്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ടുകൾ

New Update
H

തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും മഴക്കും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്ത് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ അവധി. മുൻകൂട്ടി നിശ്ചയിച്ച് പരീക്ഷകൾക്ക് മാറ്റമില്ല. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Advertisment

ഇന്ന് വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

Advertisment