Advertisment

അറബിക്കടലിൽ അസ്ന ചുഴലിക്കാറ്റ്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴ തുടരും, പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
235555⁶6

അറബിക്കടലിലെ ചുഴലിക്കാറ്റിന്‍റെയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വടക്ക് കിഴക്കൻ അറബിക്കടലിൽ ഇന്നലെ വൈകീട്ടോടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. പാകിസ്ഥാൻ നിർദ്ദേശിച്ച അസ്ന എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക.

Advertisment

അറബിക്കടലിലെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് അസ്ന. നേരത്തെ മെയ്‌ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടിരുന്നു. കാലവർഷ സീസണിൽ വടക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാറുള്ളത് അപൂർവമാണ്. വരും ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്ന് അകന്നു ഒമാൻ ഭാഗത്തേക്ക്‌ അസ്ന ചുഴലിക്കാറ്റ് സഞ്ചരിക്കാനാണ് സാധ്യത.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡീഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ശക്തിയേറിയ ന്യൂനമർദ്ദമായി മാറി. അടുത്ത 24 മണിക്കൂറിൽ ശക്തിയേറിയ ന്യൂനമർദ്ദം പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യത.

ഇതിന്‍റെ ഫലമായി കേരളത്തിൽ ഈ ആഴ്ച്ച വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത ഏഴ് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Advertisment