ആശങ്കയൊഴിയുന്നില്ല, സംസ്ഥാനത്ത് ഇന്നും മഴ തന്നെ; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റിടങ്ങളിൽ യെല്ലോ അലർട്ട്, 7 ജില്ലകൾക്ക് അവധി

New Update
Heavy-rain-likely-in-Kerala-red-alert-in-8-districts-today

തിരുവനന്തപുരം: ഇന്നും മഴയ്‌ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കണ്ണൂർ, വയനാട്, പാലക്കാട്, കൊല്ലം, തൃശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Advertisment

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട് എന്നീ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പാലക്കാട് പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി. ഇടുക്കി, എറണാകുളം ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

Advertisment