സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പരീക്ഷകളില്‍ മാറ്റമില്ല

New Update
353535

കണ്ണൂര്‍: കനത്ത മഴ തുടരുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലും കാസര്‍കോടും തൃശൂരിലും നാളെ (വ്യാഴാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് അതാത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.

Advertisment

മൂന്ന് ജില്ലകളിലും മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമുണ്ടാവില്ല. ഇന്ന് കണ്ണൂരിലും കാസര്‍കോട്ടിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. തൃശൂരില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് ആണ് കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്

Advertisment