കോട്ടയം: കനത്ത മഴയേ തുടർന്ന് കോട്ടയം ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച വരെയാണ് നിയന്ത്രണം.
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
ഈരാറ്റുപേട്ട – വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ ജില്ലയിൽ ഖനനത്തിനും നിരോധനം ഏർപ്പെടുത്തി.