വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

വടക്കൻ ആൻഡമാനും മ്യാന്മറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ 22 -ഓടെ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു നീങ്ങാൻ സാധ്യതയുണ്ട്

New Update
rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. കേരളത്തിൽ  അടുത്ത 5 ദിവസം  നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വടക്കൻ ആൻഡമാനും മ്യാന്മറിനും മുകളിലായി ചക്രവാതചുഴി  സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ  22 -ഓടെ  ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു നീങ്ങാൻ സാധ്യതയുണ്ട്. 

Advertisment

സെപ്റ്റംബർ 25 -ഓടെ മ്യാന്മർ- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കൻ - വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പുതിയ ന്യൂനമർദ്ദം  എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.

kerala rain
Advertisment