ന്യൂനമർദ്ദം: സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബർ 25-ഓടെ ഇത് തീവ്രന്യൂനമർദമായി മാറിയേക്കാം.

New Update
rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Advertisment

അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബർ 25-ഓടെ ഇത് തീവ്രന്യൂനമർദമായി മാറിയേക്കാം.

27 ഓടെ ന്യൂനമർദം ആന്ധ്രാ - ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കും. നിലവിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യതയെങ്കിലും 25-ഓടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Advertisment