New Update
/sathyam/media/media_files/TrBgn7Yng4xVE8EfkYck.jpg)
കൊച്ചി: സംസ്ഥാനത്ത് മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. ചെമ്പുകടവ് പാലത്തിൽ വെള്ളം കയറി. തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
Advertisment
മഴയക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് മലയോര മേഖലകളിൽ വ്യാപകനഷ്ടം ഉണ്ടായി.
കോടഞ്ചേരി, ചെമ്പുകടവ്, താമരശേരി, കൊടിയത്തൂർ എന്നിവടങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വയനാട് ജില്ലയിലെ മാനന്തവാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. പലയിടത്തും പുഴകൾ കരകവിഞ്ഞൊഴുകുകയാണ്.
കോഴിക്കോട് ചെമ്പുകടവ് പാലത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി pic.twitter.com/36fGD4q2Zo
— IE Malayalam (@IeMalayalam) July 29, 2024